ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » അജ്ഞാത രോഗം: ടോക്യോ വിമാനം താ‍മസിച്ചു (Lufthansa flight delayed as Japanese group falls ill)
Bookmark and Share Feedback Print
 
ബര്‍ലിനില്‍ നിന്ന് ടോക്യോയിലേക്കുള്ള ഒരു ലുഫ്താന്‍സ വിമാനം ഒരു കൂട്ടം യാത്രക്കാര്‍ അജ്ഞാത രോഗത്തെ കുറിച്ച് പരാതിപ്പെട്ടതുകാരണം പുറപ്പെടാന്‍ വൈകി. ജപ്പാനില്‍ നിന്നുള്ള 23 പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ബര്‍ലിനില്‍ നിന്ന് 300 യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള എ 340 വിമാനം പറന്നുയരാനൊരുങ്ങവെ ജപ്പാനില്‍ നിന്നുള്ള രണ്ട് ഡസനോളം യാത്രക്കാര്‍ വയറു വേദനയും തലകറക്കവും ഉണ്ടെന്ന് പരാതിപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വിമാനം തിരികെ ടെര്‍മിനലില്‍ എത്തിച്ചു.

വയറു വേദനയും തലകറക്കവും ച്ഛര്‍ദ്ദിയും അനുഭവപ്പെടുന്നു എന്ന് സഞ്ചാരികള്‍ പറഞ്ഞുവെങ്കിലും ഇവരുടെ അസുഖമെന്താണെന്ന് തിരിച്ചറിഞ്ഞില്ല.

സംഘത്തിലുണ്ടായിരുന്ന 57 പേരെയും വൈദ്യ പരിശോധനയ്ക്ക് അയച്ച ശേഷമാണ് വിമാനം യാത്ര തുടങ്ങിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍