ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഗിരിജാ പ്രസാദ് കൊയ്‌രാള അന്തരിച്ചു (Girija Prasad Koirala passes away)
Bookmark and Share Feedback Print
 
PRO
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്‌രാ‍ള (87) അന്തരിച്ചു. നേപ്പാളി കോണ്‍ഗ്രസ് (എന്‍‌സി) നേതാവായിരുന്നു. മകളും നിലവില്‍ നേപ്പാള്‍ ഉപപ്രധാനമന്ത്രിയുമായ സുജതാ കൊയ്‌രാളയുടെ വസതിയില്‍ പ്രാദേശിക സമയം 12.10 ഓടെയായിരുന്നു അന്ത്യം.

നേപ്പാളി കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് ഗോപാല്‍ മാന്‍ ശ്രേഷ്ഠയാണ് മരണവാര്‍ത്ത അറിയിച്ചത്. അഞ്ച് തവണ നേപ്പാളിന്‍റെ പ്രധാനമന്ത്രിപദം അലങ്കരിച്ച വ്യക്തിയാണ് ഗിരിജാ പ്രസാദ് കൊയ്‌രാള. കഴിഞ്ഞ ഏതാനും മാസങ്ങളായി അസുഖബാധിതനായിരുന്നു.

1991 ലായിരുന്നു ഗിരിജാ പ്രസാദ് കൊയ്‌രാള ആദ്യമായി പ്രധാനമന്ത്രി പദത്തിലേറിയത്. 94 ല്‍ ആദ്യ ഊഴം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് മൂന്ന് തവണ കൂടി ആ പദവി അലങ്കരിച്ചു. 2006 മുതല്‍ 2008 വരെയാണ് അദ്ദേഹം ഏറ്റവുമൊടുവില്‍ നേപ്പാളിന്‍റെ പ്രധാനമന്ത്രിയായത്. 2008 ജൂലൈ 23 ന് രാം ബരന്‍ യാദവ് പ്രസിഡന്‍റായി സ്ഥാനമേറ്റ അന്നുതന്നെ അദ്ദേഹം തന്‍റെ രാജിക്കത്ത് പ്രസിഡന്‍റിന് കൈമാറുകയും ചെയ്തു.

ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഭരണകര്‍ത്താവായിരുന്നു ഗിരിജാപ്രസാദ് കൊയ്‌രാള. ബോളിവുഡ് നടി മനീഷാ കൊയ്‌രാളയുടെ മുത്തച്ഛനാ‍ണ്. ഞായറാഴ്ചയാണ് സംസ്കാരം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍