ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തായ് പ്രധാനമന്ത്രി (Thai PM says he's open to talks with protesters)
Bookmark and Share Feedback Print
 
PRO
രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് തായ്‌ലാന്‍ഡ് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍ പ്രക്ഷോഭം അവസാനിപ്പിച്ചെങ്കില്‍ മാത്രമേ ചര്‍ച്ചയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭിസിത് വെജ്ജാജിവയുടെ വസതിയിലും ഓഫീസിലും മറ്റും പ്രക്ഷോഭകര്‍ പ്രതീകാത്മകമായി രക്താഭിഷേകം നടത്തിയത് വന്‍ വാര്‍ത്തയായിരുന്നു. കുറച്ചുനാളായി തായ്‌ലാന്‍ഡില്‍ പാര്‍ലമെന്‍റ് പിരിച്ചുവിടണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം നടന്നുവരികയാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും മറ്റും പ്രക്ഷോഭകാരികള്‍ തടസപ്പെടുത്തിയിരുന്നു.

പ്രക്ഷോഭം അവസാനിപ്പിച്ച് സമാധാനവഴിയിലേക്ക് മടങ്ങിയാല്‍ മാത്രമേ ചര്‍ച്ചയുള്ളുവെന്ന് അഭിസിത് വെജ്ജാജിവ വ്യക്തമാക്കി. പ്രക്ഷോഭകരുടെ ആവശ്യം നേരത്തെ വെജ്ജാജിവ നിരാ‍കരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി തസ്കിന്‍ ഷിനാവത്രയുടെ അനുയായികളാണ് പ്രക്ഷോഭകാരികള്‍.

ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് വെജ്ജാജിവ പ്രക്ഷോഭകാരികളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അറിയിച്ചത്. എന്നാല്‍ വെജ്ജാജിവയുടെ പ്രഖ്യാപനം ആത്മാര്‍ത്ഥമല്ലെന്നാണ് പ്രക്ഷോഭകാരികളുടെ പ്രതികരണം. പാര്‍ലമെന്‍റ് പിരിച്ചുവിട്ടതിന് ശേഷമേ അഭിസിത്തുമായി ചര്‍ച്ചയുള്ളുവെന്ന നിലപാടിലാണ് പ്രക്ഷോഭകാരികള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍