ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » തായ്‌ലന്‍റില്‍ രക്തദാന സമരം (Blood protest in Thailand against government)
Bookmark and Share Feedback Print
 
തായ്‌ലന്‍റില്‍ സര്‍ക്കാരിനെതിരായി ആയിരക്കണക്കിനാളുകള്‍ രക്തദാനം നടത്തി പ്രതിഷേധ പ്രകടനം ആരംഭിച്ചു. രാജ്യത്ത് ഉടന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായുള്ള സമരത്തില്‍ പ്രതീകാത്മക ത്യാഗത്തിന്‍റെ സൂചനയായായാണ് പ്രതിഷേധക്കാര്‍ രക്തദാനം നടത്തിക്കൊണ്ടിരിക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരായി ചെങ്കുപ്പായക്കാര്‍ സമരം നടത്തുന്നത്. അതേസമയം രാജിവയ്ക്കാനും തിരഞ്ഞെടുപ്പിനെ നേരിടാനുമുള്ള ആവശ്യം പ്രധാനമന്ത്രി അഭിസിത് വെജ്ജാജിവ നിരസിച്ചു. 2006-ലെ സൈനിക അട്ടിമറിക്ക് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ സ്തംഭനമാണ് ഇപ്പോഴത്തെത്.

രാജ്യത്തോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനാണ് രക്തദാനം നടത്തുന്നതെന്ന് റെഡ് ഷര്‍ട്ട് ലീഡര്‍ വീര മുസികപോംഗ് പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ നിരസിക്കപ്പെടുകയാണെങ്കില്‍ ബാംഗ്‌കോങിലെ സര്‍ക്കാര്‍ മന്ദിരത്തിന് മുന്നില്‍ തന്‍റെയും കൂടെയുള്ളവരുടെയും രക്തം ഒഴുക്കിക്കളയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രതിഷേധക്കാരുടെ കൂട്ട രക്തദാനത്തില്‍ ആരോഗ്യ വകുപ്പ് മേധാവികളും റെഡ് ക്രോസും ആശങ്ക പ്രകടിപ്പിച്ചു.

മൂന്ന് ടെന്‍റുകളിലായാണ് രക്തദാനം നടക്കുന്നത്. റെഡ് ഷര്‍ട്ട് അനുകൂലികളായ ഡോക്‍ടര്‍മാരുടെയും നേഴ്സുമാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. 1,000 ലിറ്റര്‍ രക്തം ശേഖരിക്കാനാണ് പ്രതിഷേധക്കാര്‍ ലക്‍ഷ്യമിടുന്നത്. അതേസമയം പുതിയ സമരമുറയോട് ഇതുവരെ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍