ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ലാഹോറില്‍ ഇരട്ടസ്ഫോടനം: 39 മരണം (Twin suicide blasts kill 39 in Lahore)
Bookmark and Share Feedback Print
 
പാക്കിസ്ഥാനിലെ ലാഹോറില്‍ ഇരട്ടസ്ഫോടനത്തില്‍ 39 പേര്‍ മരിച്ചു. സൈനിക വ്യൂഹത്തെ ലക്‍ഷ്യമാക്കി നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 95 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലാഹോര്‍ ആര്‍ എ ബസാറില്‍ ഒരു പള്ളിക്കടുത്താണ് സ്ഫോടനമുണ്ടായത്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കനത്ത സുരക്ഷാമേഖലയിലാണ് ആക്രമണം നടന്നതെന്നത് സംഭവത്തിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.

പള്ളിയിലെ ആഴ്ചപ്രാര്‍ത്ഥനയ്ക്കെത്തിയവരുടെ ഇടയിലേക്ക് നടന്നടുത്ത രണ്ടു ചാവേറുകള്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനിക വാഹനങ്ങളായിരുന്നു ചാവേറുകളുടെ ലക്‍ഷ്യം.

ആദ്യ സ്ഫോടനം വെടിവയ്പിന്‍റേതു പോലെയുള്ള ശബ്ദം പുറപ്പെടുവിച്ച ദുര്‍ബലമായ ഒന്നായിരുന്നു. എന്നാല്‍ രണ്ടാമത്തേത് അതിശക്തമായ സ്ഫോടനമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 15 സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് രണ്ടു സ്ഫോടനങ്ങളുമുണ്ടായത്. 2007 മുതല്‍ ചാവേര്‍ ആക്രമണങ്ങളില്‍ 3000 പേരാണ് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍