ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » പാകിസ്ഥാനും അഫ്ഗാനും സയാമീസ് ഇരട്ടകള്‍! (Pak conjoined twin of Afghanistan: Karzai)
Bookmark and Share Feedback Print
 
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സയാമീസ് ഇരട്ടകളാണെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി. ഇന്ത്യ അഫ്ഗാന്‍റെ അടുത്ത സുഹൃത്താണെങ്കില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സയാമീസ് ഇരട്ടകളാണെന്നാണ് കര്‍സായി പറഞ്ഞത്.

അയല്‍‌രാജ്യങ്ങള്‍ക്കെതിരായ ഒരു പ്രവര്‍ത്തനവും അഫ്ഗാന്‍റെ മണ്ണില്‍ അനുവദിക്കില്ലെന്നും കര്‍സായി വ്യക്തമാക്കി. “ഇന്ത്യ അഫ്ഗാന്‍റെ അടുത്ത സുഹൃത്താണ്. എന്നാല്‍ പാകിസ്ഥാനാകട്ടെ അഫ്ഗാന്‍റെ ഇരട്ടസഹോദരനാണ്. ഇരട്ട സഹോദരന്‍ എന്നു പറഞ്ഞാല്‍, ഞങ്ങള്‍ സയാമീസ് ഇരട്ടകളാണ്. അഫ്ഗാനും പാകിസ്ഥാനും തമ്മില്‍ ഭിന്നതയില്ല. ഭിന്നതയുണ്ടാകുകയുമില്ല.” - കര്‍സായി വ്യക്തമാക്കി.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്ലാമാബാദിലെത്തിയപ്പോഴാണ് ഹമീദ് കര്‍സായി മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്. പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും മാധ്യമ സമ്മേളനത്തില്‍ പങ്കെടുത്തു. അഫ്ഗാന്‍റെ പുനരുദ്ധാരണത്തിനും അഫ്ഗാനിലെ യുവജനങ്ങളുടെ വിദ്യാഭാസ കാര്യങ്ങള്‍ക്കും ഇന്ത്യയുടെ സഹായം ലഭിക്കുമെന്നും ഹമീദ് കര്‍സായി അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍