ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ‘സെക്സിയസ്റ്റ്’ സത്യങ്ങളുമായി സര്‍വെ (These facts are sexiest!)
Bookmark and Share Feedback Print
 
PRO
ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ ലൈംഗിക സ്വഭാവങ്ങള്‍ വിശദീകരിക്കുന്ന ഒരു സര്‍വെ പുറത്തുവന്നിരിക്കുന്നു. സര്‍വെ അനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ സമയം നീണ്ട് നില്‍ക്കുന്ന സെക്സില്‍ ഏര്‍പ്പെടുന്നത് ബ്രസീലുകാരാണ്-ശരാശരി 30 മിനിറ്റ്!

അപ്പോള്‍, ഏറ്റവും കുറവ് സമയം പങ്കാളിയുമൊത്ത് കഴിയുന്നത് ആരാണ് എന്ന ചോദ്യവും സ്വാഭാവികമായി ഉയര്‍ന്നേക്കാം. ഏറ്റവും കുറവ് സമയം സെക്സില്‍ ഏര്‍പ്പെടുന്നത് തായ്‌ലന്‍ഡുകാരാണത്രേ. ഇവര്‍ ഇതിനായി ശരാശരി 10 മിനിറ്റ് ആണ് ചെലവിടുന്നത്.

സര്‍വെയില്‍ ഏറ്റവും വികാരഭരിതമായ സെക്സിന്റെ നാട് എന്ന് വിശേഷിപ്പിക്കുന്നത് ഗ്രീസിനെയാണ്. ഏറ്റവും മോശമായി പ്രണയം പ്രകടിപ്പിക്കുന്നവരായി കണ്ടെത്തിയിരിക്കുന്നത് ജര്‍മ്മന്‍‌കാരെയാണ്. എന്നാല്‍, ഏറ്റവും നല്ല രീതിയില്‍ പ്രണയം കാഴ്ചവയ്ക്കാന്‍ മിടുക്കര്‍ സ്പെയിന്‍‌കാരാണെന്നും സര്‍വെയില്‍ പറയുന്നു.

പുരുഷന്‍‌മാരുമായും സ്ത്രീകളുമായും ഒരേപോലെ കിടക്ക പങ്കിടുന്ന ഏറ്റവും കൂടുതല്‍ സ്ത്രീകളുള്ളത് സ്വീഡനിലാണെന്നും പരമ്പരാഗത രീതിയിലുള്ള പ്രണയ സല്ലാപങ്ങളില്‍ നിന്ന് മാറിചിന്തിക്കുന്നവരുടെ പറുദീസയാണ് സാന്‍‌ഫ്രാന്‍സിസ്കോ എന്നും സര്‍വെയില്‍ പറയുന്നു.

ഒന്നിലധികം പങ്കാളികളുമായി ബന്ധപ്പെടുന്നത് സാധാരണ സംഭവമായി കാണുന്നത് ന്യൂസിലന്‍ഡിലെ ഭൂരിഭാഗം സ്ത്രീകളുടെ സ്വഭാവമാണെങ്കില്‍ ഇതേ സ്വഭാവമാണ് ഓസ്ട്രിയയിലെ പുരുഷന്‍‌മാര്‍ക്കുമുള്ളത്. ‘പെന്‍ഗ്വിന്‍ അറ്റ്‌ലസ് ഓഫ് ഹ്യുമാന്‍ സെക്‍ഷ്വല്‍ ബിഹേവിയര്‍’ ആണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍