ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഒബാമയ്ക്ക് നോബല്‍ സമ്മാനത്തുക ലഭിച്ചില്ല (Barack Obama has not received Nobel prize money yet)
Bookmark and Share Feedback Print
 
നോബല്‍ സമ്മാനം ലഭിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് സമ്മാനത്തുക ലഭിച്ചിട്ടില്ല എന്ന് വൈറ്റ്‌ഹൌസില്‍ നിന്നുള്ള വെളിപ്പെടുത്തല്‍. 14 ലക്ഷം യുഎസ് ഡോളറാണ് ഒബാമയ്ക്ക് ലഭിക്കേണ്ട സമ്മാനത്തുക.

നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റിയുടെ പക്കല്‍ നിന്ന് പ്രസിഡന്റിന് 14 ദശലക്ഷം ഡോളര്‍ സമ്മാനത്തുക ലഭിച്ചോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വൈറ്റ്‌ഹൌസ് പ്രസ് സെക്രട്ടറി റോബര്‍ട്ട് ഗിബ്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2009 ഡിസംബര്‍ 10 ന് ആയിരുന്നു ഒബാമയ്ക്ക് നോബല്‍ സമ്മാനം നല്‍കിയത്.

നോബല്‍ സ്വീകരിച്ച ഉടന്‍ തന്നെ സമ്മാ‍നത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്ന് ഒബാമ പറഞ്ഞിരുന്നു. സമ്മാനത്തുക ലഭിച്ചാലുടന്‍ അത് വിവിധ മനുഷ്യസ്നേഹ സംഘടനകള്‍ക്ക് വീതിച്ചു നല്‍കാനാണ് തീരുമാനമെന്നും വൈറ്റ്‌ഹൌസ് വക്താവ് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍