ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണം, 5 മരണം (Five killed in terror attack on Pak's World Vision office)
Bookmark and Share Feedback Print
 
പാകിസ്ഥാനില്‍ അമേരിക്ക ആസ്ഥാനമായുള്ള എന്‍ ജി ഒ ഓസീസില്‍ തീവ്രവാദി ആക്രമണം. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ മാന്‍‌ഷേര ഏരിയയില്‍ നടന്ന ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.

ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ചാണ് എന്‍ ജി ഒ വേള്‍ഡ് വിഷന്‍ ഓഫീസ് തീവ്രവാദികള്‍ ആക്രമിച്ചത്. പത്തോളം വരുന്ന തീവ്രവാദി സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ആക്രമണം നടന്ന പ്രദേശം ഇപ്പോള്‍ പൊലീസ് നിയന്ത്രണത്തിലാണ്.

വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യാ മുഖ്യമന്ത്രി അമീര്‍ ഹൈദര്‍ ഖാന്‍ ഹോതി ആക്രമണത്തെ അപലപിച്ചു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍