അടുത്ത ഏഴുവര്‍ഷത്തിനുള്ളില്‍ ആണവോര്‍ജം സ്വായത്തമാക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് കുവൈത്ത് വൈദ്യുതമന്ത്രി ബാദര്‍ അല്‍ ഷുറൈയാന്‍ വ്യക്തമാക്കി.ആണവോര്‍ജത്തിന്‍റെ സമാധാന പരമായ ഉപയോഗം സംബന്ധിച്ച പാരീസ് അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്‍റെ ഭാഗമായി നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്‍റെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ബദല്‍ സംവിധാനമെന്ന നിലയിലാണ് ആണവോര്‍ജവും സൌരോര്‍ജ്ജവും പരിഗണിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഊര്‍ജ്ജ സ്രോതസുകള്‍ പൂര്‍ണ്ണമായും പരിസ്ഥിതി സൌഹാര്‍ദ്ദമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മലിനീകരണമുണ്ടാക്കുന്ന വസ്തുക്കള്‍ ഊര്‍ജ്ജോത്പാദനത്തിനായി ഉപയോഗിക്കേണ്ടെന്ന തീരുമാനത്തിലാണ് രാജ്യം. വൈദ്യുതിക്കും വെള്ളത്തിനും രാജ്യത്ത് ആവശ്യം വര്‍ദ്ധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആണവോര്‍ജം ഉല്‍പാദിപ്പിക്കുന്നതിനും അതിന്‍റെ സൂക്ഷ്മമായ ഉപയോഗത്തിനുമായി കുവൈത്ത് ആമിര്‍ ഷെയ്ഖ് സാബാ അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സബാ പ്രത്യേക കമ്മറ്റിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആണവ റിയാക്ടര്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം ഉള്‍പ്പെടെ ഈ കമ്മറ്റിയാണ് കണ്ടെത്തുകയെന്നും അദ്ദേഹം വിശദീകരിച്ചു.