ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഇറാന്‍ ഉപരോധം: കാത്തിരിക്കാനാകില്ലെന്ന് ഗേറ്റ്സ് (Gates wants Iran sanctions in 'weeks, not months)
Bookmark and Share Feedback Print
 
യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോകുന്ന ഇറാനെതിരെ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇനിയും കാത്തിരിക്കാനാകില്ലെന്ന നിലപാ‍ടാണ് യു‌എസ് പ്രതിരോധ സെക്രട്ടറി റോബര്‍ട് ഗേറ്റ്സിനുള്ളതെന്ന് വൈറ്റ് ഹൌസ്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് ഗേറ്റ്സിന്‍റെ നിലപാടെന്നും പെന്‍റഗണ്‍ വക്താവ് ജിയോഫ് മോറല്‍ വ്യക്തമാക്കി.

ഒരാഴ്ചത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഗേറ്റ്സ് വാഷിംഗ്ടണില്‍ മടങ്ങിയെത്തിയത്. ഇറാനെതിരെ ഉപരോധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് മാസങ്ങളുടെ കാലതാമസം ഉണ്ടാകരുതെന്നും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വേണമെന്നുമാണ് ഗേറ്റ്സിന്‍റെ അഭിപ്രായമെന്ന് മോറല്‍ പറഞ്ഞു. ഇറാനെതിരെ നിലവില്‍ ഉപരോധം നിലനില്‍ക്കുന്നുണ്ട്. ഇറാനെ വ്യാവസായികവും സാമ്പത്തികവുമായി സഹായിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാ‍ണ് ഇനി ഉപരോധമേര്‍പ്പെടുത്താന്‍ യു‌എസും സഖ്യകക്ഷികളും നീക്കം നടത്തുന്നത്.

കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാ‍സ് സര്‍ക്കോസിയുമായും മറ്റും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന്‍ വിഷയവും അഫ്ഗാന്‍ പാകിസ്ഥാന്‍ വിഷയവും അല്‍ കൊയ്ദയ്ക്കെതിരായ നടപടികളുമായിരുന്നു പ്രധാന ചര്‍ച്ച.

അഫ്ഗാന്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ ഉന്നതവൃത്തങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നതായി മോറെല്‍ പറഞ്ഞു. ഇറാനെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ബ്രിട്ടനും ഫ്രാന്‍സും ആവശ്യമുയര്‍ത്തിയിരുന്നു. ഇതിനായി ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കയും ഫ്രാന്‍സും വ്യക്തമാക്കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍