ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഹക്കിമുള്ള മെഹ്സൂദ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം (Pakistani Taliban confirms chief Hakimullah's death)
Bookmark and Share Feedback Print
 
PRO
പാകിസ്ഥാനിലെ താലിബാന്‍ അനുകൂല സംഘടനയായ തെ‌ഹ്‌രിക് ഇ താലിബാന്‍ തലവന്‍ ഹക്കിമുള്ള മെഹ്സൂദ് കൊല്ലപ്പെട്ടതായി സംഘടനയിലെ ഒരു വിഭാഗം സ്ഥിരീകരിച്ചു. ഔരക്സായ് ഗോത്രമേഖലയിലെ സംഘടനാവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ചാനല്‍ അഭിമുഖത്തിലാണ് സ്ഥിരീകരണം.

ജനുവരി പതിന്നാലിന് യു‌എസ് സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഹക്കിമുള്ള മരിച്ചെന്ന വാര്‍ത്ത താലിബാന്‍ ശക്തമായി നിഷേധിച്ചുവരികയായിരുന്നു. ഹക്കിമുള്ള ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

ഇതിനിടയിലാണ് മരണവാര്‍ത്ത സംഘടനയിലെ ഒരു വിഭാഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്ന മെഹ്സൂദ് ചികിത്സയ്ക്കായി കറാച്ചിയിലേക്കുള്ള യാത്രാമധ്യേ പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാന്‍ നഗരത്തില്‍ വെച്ചാണ് മരിച്ചതെന്നാണ് വിവരം.

ഗൌരവമായ ആശയക്കുഴപ്പം ഉണ്ടായതിനാല്‍ ഹക്കിമുള്ള കൊല്ലപ്പെട്ടോയെന്ന് അന്വേഷിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാരും ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സംഘടനാ നേതാവായിരുന്ന ബെയ്ത്തുള്ള മെഹ്സൂദ് കൊല്ലപ്പെട്ടതോടെയാണ് ഹക്കിമുള്ള നേതൃസ്ഥാനത്തേക്ക് എത്തിയത്.

വടക്കന്‍ വസീരിസ്ഥാനിലെ ഒരു തീവ്രവാദ കേന്ദ്രത്തിനു നേര്‍ക്ക് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഹക്കിമുള്ളയ്ക്കും കൂട്ടര്‍ക്കും പരുക്കേറ്റിരുന്നത്. ഒരു സ്കൂള്‍ തീവ്രവാദ പരിശീലന കേന്ദ്രമാക്കി മാറ്റി ഇവര്‍ ഉപയോഗിച്ചുവരികയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍