ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ആക്രമണം വംശീ‍യമെന്ന് ഓസീസ് മന്ത്രി (Race motive 'clear' in some attacks: Oz FM)
Bookmark and Share Feedback Print
 
ഇന്ത്യാക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ വംശീയമാണെന്നും രാജ്യത്തിന്‍റെ പ്രതിച്ഛായയെ ഇത് ഏറെ ബാധിക്കുമെന്നും ഓസ്ട്രേലിയന്‍ ധനകാര്യമന്ത്രി സ്റ്റീഫന്‍ സ്മിത്ത്. ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണെന്നും കെട്ടിച്ചമച്ചതാണെന്നും വംശീയമല്ലെന്നുമുള്ള ഓസ്ട്രേലിയയുടെ വാദഗതികള്‍ക്ക് ഘടകവിരുദ്ധമാണ് സ്മിത്തിന്‍റെ പരാമര്‍ശം.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തിലെ പുരോഗതി പാര്‍ലമെന്‍റില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിനിരയായ ഇന്ത്യാ‍ക്കാരുടെ കുടുംബങ്ങളോട് സ്മിത്ത് ഖേദപ്രകടനം നടത്തി. സംഭവത്തെതുടര്‍ന്ന് മോശമായ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഇനിയുള്ള സമയത്ത് മുന്‍‌ഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓസ്ട്രേലിയയെ ഈ ആരോപണങ്ങളുടെ നിഴല്‍ ദീര്‍ഘകാലം പിന്തുടരുമെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി. ആക്രമികള്‍ക്ക് നിയമത്തിന്‍റെ പഴുതുകള്‍ അടച്ചുള്ള ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊള്ളയും മര്‍ദ്ദനവും ഉള്‍പ്പെടുന്ന ആക്രമണങ്ങള്‍ പൊറുക്കാനാകാത്തതാണെന്നും ഗൌരവകരമായ സമീപനം ഇതിനോട് സ്വീകരിക്കണമെന്നും സ്മിത്ത് ആവശ്യപ്പെട്ടു.

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയയുടെ പ്രതിച്ഛായ ഇന്ത്യയില്‍ എത്രത്തോളം മോശമായി എന്നത് മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്നും സ്മിത്ത് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍