ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » വില്യമിന്‍റെ വിവാഹം ഈ വര്‍ഷം തന്നെ (Wedding bells for Prince William and Kate Middleton!)
Bookmark and Share Feedback Print
 
PRO
ബ്രട്ടീഷ് രാജകുടുംബത്തിലെ ഇളം തലമുറക്കാരനായ വില്യം രാജകുമാരന്‍ വിവാഹത്തിനൊരുങ്ങുന്നു. വില്യമിന്‍റെ വിവാഹം ഈ വര്‍ഷം ഒടുവില്‍ ഉണ്ടാകുമെന്നാണ് ബ്രട്ടീഷ് പത്രങ്ങള്‍ സൂചിപ്പിക്കുന്നത്. വില്യമിന്‍റെ ദീര്‍ഘകാല പെണ്‍സുഹൃത്തായ കേറ്റ് മിഡില്‍ടണുമായാണ് വിവാഹം.

കേറ്റെയുടെ പിതാവ് മൈക്കല്‍ കുടുംബ ബിസിനസില്‍ നിന്ന് തല്‍ക്കാലം പിന്‍‌വാങ്ങിയതോടെയാണ് വീണ്ടും വില്യമിന്‍റെ വിവാഹവാര്‍ത്ത വീണ്ടും മാധ്യമങ്ങളില്‍ ഇടം‌പിടിച്ചത്. മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കായിട്ടാണ് പിതാവ് ബിസിനസ് തിരക്കുകളില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നാണ് വാര്‍ത്ത.

ഈ മാസം വിവാഹവാര്‍ത്ത പുറത്തുവിടുമെനാണ് ദ ഡെയ്‌ലി ടെലിഗ്രാഫിന്‍റെ വിലയിരുത്തല്‍. ഡയാനയുടെയും ചാള്‍സ് രാജകുമാരന്‍റെയും വിവാഹവാര്‍ത്തയും 1981 ഫെബ്രുവരിയിലായിരുന്നത്രെ രാജകുടുംബം പുറത്തുവിട്ടത്.

അടുത്തിടെ വില്യമിനോട് നേരിട്ട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞെങ്കിലും കാത്തിരുന്നു കാണാനായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. സെന്‍റ് ആന്‍ഡ്രൂസ് സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികളായ വില്യമും കേറ്റും വിവാഹത്തിനായി മാനസീകമായി തയ്യാറെടുത്തുകഴിഞ്ഞതായി സുഹൃത്തുക്കളും പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍