ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » റഡാറുകളെ വെട്ടിക്കുന്ന വിമാനം ഇറാന്‍ വികസിപ്പിച്ചു (Iran successfully tests radar-evading aircraft)
Bookmark and Share Feedback Print
 
PRO
റഡാറുകളുടെ കണ്ണില്‍‌പെടാതെ പറത്താന്‍ കഴിയുന്ന വിമാനം ഇറാന്‍ വിജയകരമായി വികസിപ്പിച്ചു. ഇറാന്‍ പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പൂര്‍ണ്ണമായും ഇറാനില്‍ തന്നെ വികസിപ്പിച്ചെടുത്തതാണ് യുദ്ധമുന്നണികളില്‍ ഏറെ പ്രയോജനം ചെയ്യുന്ന ഈ വിമാനം.

പരന്ന മത്സ്യം എന്നര്‍ത്ഥം വരുന്ന സോഫ്രഷ് മാഹി എന്നാണ് വിമാനത്തിന് പേരിട്ടിരിക്കുന്നത്. റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള എല്ലാ പരീക്ഷണങ്ങളും വിമാനം അതിജീവിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.സൈനിക ആവശ്യത്തിനായി ഇതേശ്രേണിയിലുള്ള കൂടുതല്‍ വിമനങ്ങള്‍ നിര്‍മ്മിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വിമാനത്തില്‍ ഏര്‍പ്പെടുത്തേണ്ട അധിക യുദ്ധസംവിധാനങ്ങളെക്കുറിച്ച് അന്തിമരൂപമായിട്ടില്ലെന്നും മന്ത്രാലയം വിശദീകരിച്ചു. വന്‍ തോതിലുള്ള ഇവയുടെ നിര്‍മ്മാണത്തിന് മുമ്പായി ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഇറാ‍ന്‍ പ്രതിരോധസേനയിലെ ഉന്നതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ജൂണില്‍ റഡാറുകളുടെ കണ്ണില്‍‌പെടാത്ത ബോംബിംഗ് ശേഷിയുള്ള ആളില്ലാ നിരീക്ഷണ വിമാനങ്ങള്‍(അണ്‍‌മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍)ഇറാന്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റഡാറുകളുടെ കണ്ണില്‍‌പെടാതെ പറക്കാന്‍ കഴിയുന്ന പുതിയ തരം വിമാനവും ഇറാന്‍ വികസിപ്പിച്ചിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍