ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഹെയ്ത്തി: അഭയാര്‍ത്ഥിക്യാമ്പില്‍ ബലാത്സംഗവും (Haiti quake refugee camps tighten security to prevent rapes)
Bookmark and Share Feedback Print
 
PRO
ഹെയ്ത്തി ഭൂചലനത്തില്‍ ദുരിതബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകളില്‍ ബലാത്സംഗവും ലൈംഗിക പീഡനവും പെരുകുന്നു. ദുരിതാശ്വാസ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തുവിട്ടത്. ക്യാമ്പുകളിലെ അഭയാര്‍ത്ഥികളുടെ ബാഹുല്യം മറയാക്കിയാണ് അക്രമികള്‍ അഴിഞ്ഞാ‍ടുന്നത്.

ഭൂചലനത്തില്‍ നിന്നും ഒരു പന്ത്രണ്ടുവയസുകാരിയെ രക്ഷപെടുത്തിയ ആള്‍ തന്നെ അവളെ ബലാത്സംഗം ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭക്ഷണത്തിനും സഹായത്തിനുമായി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സ്ത്രീകളെയും കുട്ടികളെയും ദുരിതത്തിലാക്കി ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്.

ആണ്‍‌തുണയില്ലാ‍തെ പുറത്തിറങ്ങുന്ന സ്ത്രീകളെയാണ് അക്രമികള്‍ ലക്‍ഷ്യം വെക്കുന്നത്. ഭൂചലനത്തില്‍ ഭര്‍ത്താവോ സഹോദരന്‍‌മാരോ കൊല്ലപ്പെട്ട സ്ത്രീകള്‍ മിക്കപ്പോഴും ആണ്‍‌തുണയില്ലാതെ പുറത്തിറങ്ങാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥയാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ‌എന്‍‌ജി‌ഒ സംഘടനകള്‍ സ്ത്രീകളെയും കുട്ടികളെയും ബോധവത്ക്കരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ വ്യാപകമായതോടെ സ്ത്രീകളും പുരുഷന്‍‌മാരും അടങ്ങുന്ന ചെറുസംഘങ്ങള്‍ ആയുധങ്ങളുമായി രാത്രികളില്‍ ക്യാമ്പുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന അവസ്ഥയാണിപ്പോള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍