ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » യു‌എസില്‍ നിന്ന് വീണ്ടും ആയുധം വാങ്ങും: തായ്‌വാന്‍ (Taiwan to seek more US arms despite improved China ties)
Bookmark and Share Feedback Print
 
അമേരിക്കയില്‍ നിന്ന് ഭാവിയില്‍ കുടുതല്‍ ആയുധങ്ങള്‍ വാങ്ങുമെന്ന് തായ്‌വാന്‍ വ്യക്തമാക്കി. പ്രതിരോധമന്ത്രി കാവോ ഹുവ ചു ആണ് തായ്‌വാന്‍റെ നിലപാട് അറിയിച്ചത്. ചൈനയുമായുള്ള അഭിപ്രായവ്യത്യാസം കൂടുതല്‍ രൂക്ഷമാകുന്നതാണ് തായ്‌വാന്‍റെ തീരുമാനം.

നിലവില്‍ അമേരിക്കയുമായി നടത്താനിരിക്കുന്ന ആയുധ ഇടപാടില്‍ ചൈന പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് തായ്‌വാന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ‌തായ്‌വാന്‍ റിലേഷന്‍സ് ആക്ട് അനുസരിച്ചാണ് യു‌എസില്‍ നിന്നും ആയുധം വാങ്ങുന്നതെന്ന് ഹുവ ചു പറഞ്ഞു.

തായ്‌വാന്‍ സേനയെ നവീകരിക്കാനും മികച്ച പ്രതിരോധസംവിധാനമായി കെട്ടിപ്പടുക്കുന്നതിനും വേണ്ടിയാണിത്. ഭാവിയില്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുമെന്നും ചൈനയുമായുള്ള അനുരജ്ഞന ശ്രമങ്ങളില്‍ ഇത് തായ്‌വാന് ആത്മവിശ്വാസം നല്‍കുമെന്നും ഹുവ ചു പറഞ്ഞു.

തായ്‌വാനുമായുള്ള ആയുധ ഇടപാടില്‍ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സൈനിക സഹകരണം ചൈന റദ്ദാക്കിയിരിക്കുകയാണ്. തായ്‌വാന്‍റെ നടപടി അന്താരാഷ്ട്ര ബന്ധങ്ങളുടെ നിലവാരം ലംഘിച്ചിരിക്കുകയാണെന്നും ബീജിംഗിനെ പ്രകോപിപ്പിച്ചിരിക്കുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി യാംങ് ജിയേച്ചി അരോപിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍