ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ ലൈംഗിക ഉത്തേജനത്തിനായി വയാഗ്രയുടെ പുരാതനരൂപങ്ങളെ ആശ്രയിച്ചിരുന്നതായി കണ്ടെത്തല്‍. ഹിറ്റ്ലര്‍ അസുഖബാധിതനായിരുന്നോ? എന്ന പേരില്‍ പുറത്തിറങ്ങിയ പുതിയ പുസ്തകത്തിലാണ് ഈ വിവരം.
യുവതിയായ കാമുകി ഇവാ ബ്രൌണുമായുള്ള ബന്ധപ്പെടലുകള്‍ക്ക് ഊര്‍ജ്ജ്വസ്വലത പകരാനായി ഹിറ്റ്ലര്‍ വയാഗ്രയുടെ പുരാതന രൂപങ്ങളെ ആശ്രയിച്ചിരുന്നതായാണ് പുസ്തകത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഹിറ്റ്ലറുടെ സ്വന്തം ഡോക്ടര്‍ ആയിരുന്ന തിയോഡോര്‍ മോറെല്‍ കുറിച്ചിട്ടുള്ള രേഖകള്‍ ഉദ്ധരിച്ചാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
കാമുകിയുമായുള്ള ബന്ധം സജീവമായിരുന്ന 1944 ലാണ് ഇത്തരം മരുന്നുകള്‍ കുത്തിവെക്കാന്‍ ഹിറ്റ്ലര്‍ തുനിഞ്ഞിരുന്നത്. ശരീരത്തില്‍ ലൈംഗിക ഉത്തേജനം പകരുന്ന ഹോര്‍മോണുകള്‍ സജീവമാക്കുന്ന പ്രത്യേക മിശ്രിതമാണ് ഹിറ്റ്ലര്‍ കുത്തിവെച്ചിരുന്നത്.
അവസാന കാലഘട്ടത്തില്‍ തന്‍റെ ആരോഗ്യത്തെക്കുറിച്ച് ഹിറ്റ്ലര്‍ അതീവ ആശങ്കാകുലനായിരുന്നെന്നും ഒരു ദിവസം 28 തരം മരുന്നുകള്‍ വരെ ഉപയോഗിച്ചിരുന്ന സാഹചര്യം ഉണ്ടായിരുന്നെന്നും മൊറേല്ലിന്‍റെ കുറിപ്പുകള്‍ വ്യക്തമാക്കുന്നു.
അവസാനകാലഘട്ടത്തില്‍ പാര്‍ക്കിന്‍സന്‍റെ പിടിയിലായിരുന്നു ഹിറ്റ്ലര്‍ എന്നും മാരകരോഗമായ കാന്‍സര്‍ തന്നെ ആക്രമിക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നതായും അമിതമായ രക്തസമ്മര്‍ദ്ദത്തില്‍ പലപ്പോഴും ഹിറ്റ്ലര്‍ വലഞ്ഞതായും പുസ്തകത്തില്‍ പറയുന്നു.