ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » മധ്യസ്ഥനാവാന്‍ ഇമ്രാന് താലിബാന്‍റെ ക്ഷണം (Taliban ask Imran to be mediator with Pak govt)
Bookmark and Share Feedback Print
 
പാകിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിന് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍റെ സഹായം തേടുകയാണ് താലിബാന്‍. പാക് സര്‍ക്കാരുമായുള്ള ചര്‍ച്ചകളിലാണ് ഇമ്രാന്‍ ഖാനെ മധ്യസ്ഥനാക്കാന്‍ താലിബാന്‍ ശ്രമം നടത്തുന്നത്.

സര്‍ക്കാരുമായുള്ള സമാധാനചര്‍ച്ചകളില്‍ മധ്യസ്ഥനാവാന്‍ താലിബാന്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഇമ്രാന്‍ പറഞ്ഞു. പക്ഷേ, സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ മാത്രമേ ഒരു മധ്യസ്ഥന്റെ റോള്‍ കൈകാര്യം ചെയ്യുകയുള്ളൂവെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. എന്നാല്‍ താലിബാന്‍റെ ഏതു വിഭാഗമാണ് തന്നെ ബന്ധപ്പെട്ടതെന്ന് വെളിപ്പെടുത്താന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായില്ല.

തെഹ്‌രിക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവാണ് ഇമ്രാന്‍ ഖാന്‍. താലിബാന് എതിരെയുള്ള പട്ടാള ആക്രമണത്തെ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി എതിര്‍ത്തിരുന്നു. താലിബാനും പാക് സര്‍ക്കാരിനും ഇടയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മധ്യസ്ഥനാകാമെന്ന് നേരത്തെ തന്നെ ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ ഇതിനെക്കുറിച്ചുള്ള പ്രതികരണം സര്‍ക്കാര്‍ അറിയിച്ചിരുന്നില്ല. താലിബാന്‍ അനുകൂല നിലപാട് കൈക്കൊണ്ടതു കാരണം പി പി പി നേതാക്കളുടെയും മാധ്യമങ്ങളുടെയും വിമര്‍ശനത്തിന് ഇമ്രാന്‍ ഖാന്‍ വിധേയനായിരുന്നു.

അതേസമയം, താലിബാന്‍ കീഴടങ്ങാതെ അവരുമായി യാതൊരു വിധത്തിലുമുള്ള ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് പാക് ആഭ്യന്തരകാര്യമന്ത്രി റഹ്‌മാന്‍ മാലിക് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍