വാഷിംഗ്ടണ്‍, വ്യാഴം, 26 നവംബര്‍ 2009( 14:47 IST )
ഭീകരവാദ സംഘടനകളെ തകര്‍ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്ക. യു എസ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജയിംസ് ജോണ്‍സാണ് ഇക്കാര്യം അറിയിച്ചത്. ഭികരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നതില്‍ നിന്ന് പാകിസ്ഥാനെ പിന്തിരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഷ്‌കര്‍-ഇ-തൊയ്‌ബ പോലുള്ള തീവ്രവാദ സംഘടനകളെ തകര്‍ക്കാന്‍ കഴിയുന്നതെല്ലാം അമേരിക്ക ചെയ്യും. ഭീകരവാദ സംഘടനകളെ എതിര്‍ക്കേണ്ടത് പാകിസ്ഥാന്‍ അവരുടെ രാജ്യത്തിന്‍റെ താല്പര്യമായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരപ്രവര്‍ത്തനങ്ങളെയും ഭീകരവാദികളെയും എതിര്‍ക്കാന്‍ പാകിസ്ഥാന്‍ മുന്നിട്ടിറങ്ങണം. എങ്കില്‍ മാത്രമേ അവര്‍ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ ലഭിക്കുകയുള്ളൂവെന്നും യു എസ് വ്യക്തമാക്കി. ഭീകരവാദ ഭീഷണികളെ നേരിടാന്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ജോണ്‍സ് പറഞ്ഞു.
ഒരു തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെയും യു എസ് അംഗീകരിക്കുന്നില്ല. പാകിസ്ഥാന്‍റെ സുരക്ഷിത താവളങ്ങളില്‍ കഴിയുന്ന തീവ്രവാദികള്‍ അമേരിക്കയ്‌ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ജോണ്‍സ് വ്യക്തമാക്കി.