ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ക്ഷണിക്കപ്പെടാത്ത അതിഥികള്‍; അന്വേഷണം ആരംഭിച്ചു (Security breach at PM-Obama dinner)
Bookmark and Share Feedback Print
 
PRO
PRO
വൈറ്റ് ഹൌസില്‍ യു എസ് പ്രസിഡന്‍റ് ബരാക് ഒബാമ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനായി ഒരുക്കിയ വിരുന്നില്‍ സുരക്ഷാ വലയത്തെ മറികടന്ന് ക്ഷണിക്കപ്പെടാത്ത അതിഥികളായി ദമ്പതികള്‍‍. ഡോ സിങ്ങിനും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാത്രമായി ഒരുക്കിയ അത്താഴവിരുന്നില്‍ എത്തിയ ക്ഷണിക്കപ്പെടാത്ത ഈ ദമ്പതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

കനത്ത സുരക്ഷാവലയങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന അത്താഴവിരുന്നില്‍ സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് ദമ്പതികള്‍ എങ്ങനെ കടന്നുകൂടി എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും പ്രസിഡന്‍റ് ഒബാമയ്‌ക്കും യാതൊരു അപകടവും ബുദ്ധിമുട്ടും ഇവര്‍ മൂലം ഉണ്ടായില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം വക്താവ് എഡ് ഡൊനോവന്‍ അറിയിച്ചു.

യു എസിലെ ടി വി റിയാലിറ്റി ഷോ ആയ ‘ദി റിയല്‍ ഹൌസ് വൈവ്‌സ് ഓഫ് ഡിസി‘ എന്ന പരിപാടിയില്‍ പങ്കെടുത്തിട്ടുള്ളവരാണ് ദമ്പതികളായ ടാരെഖും മിഷേലെ സാലഹിയും. എല്ലാവിധ പരിശോധനകളും പൂര്‍ത്തിയായതിനു ശേഷമാണ് ദമ്പതികള്‍ അത്താഴവിരുന്നിനായി പ്രവേശിക്കപ്പെട്ടതെന്ന് ഡൊനോവന്‍ പറഞ്ഞു. എന്നാല്‍, ഇവരെ വിരുന്നിന് ക്ഷണിച്ചിരുന്നില്ലെന്ന് വൈറ്റ് ഹൌസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിന്‍റെ ഫോട്ടോകള്‍ ദമ്പതികള്‍ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടതോടെയാണ് ഇവര്‍ വിരുന്നില്‍ പങ്കെടുത്ത കാര്യം വെളിപ്പെട്ടതെന്ന് വാഷിംഗ്‌ടണ്‍ പോസ്‌റ്റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്‌തു.

ഇന്ത്യയില്‍ നിന്നെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും മറ്റും പ്രസിഡന്‍റ് ഒബാമയും പ്രഥമവനിത മിഷേലും നല്കിയ വിരുന്നില്‍ താന്‍ ക്ഷണിതാവായിരുന്നെന്നും മിഷേലെ സലാഹി തന്‍റെ ഫേസ്‌ബുക്കില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ ആക്രമണകാരികളാണെന്ന വാര്‍ത്ത പത്രമാധ്യമങ്ങള്‍ നിഷേധിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍