ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » അറഫാ സംഗമം ഇന്ന് (3 Million Muslims converge at Mt. Arafat for Hajj)
Bookmark and Share Feedback Print
 
PRO
വിശുദ്ധ ഹജ്ജിനോടനുബന്ധിച്ചുള്ള അറഫാ സംഗമം ഇന്ന്. മിനായില്‍ നിന്ന് വിശ്വാസികള്‍ സംഗമത്തിനായി അറഫയിലെത്തിക്കൊണ്ടിരിക്കുകയാണ്. 25 ലക്ഷത്തിലധികം വരുന്ന ഹാജിമാരാണ് ഇന്ന് അറഫയില്‍ സംഗമിക്കുന്നത്. ഹജ്ജിന്‍റെ ഏറ്റവും മഹനീയമായ കര്‍മ്മങ്ങളിലൊന്നാണിത്.

അതേസമയം ഇന്നലെ മിനായില്‍ മഴ പെയ്തത് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. മഴമൂലം ഗതാഗതം മുടങ്ങിയതിനാല്‍ പലര്‍ക്കും കുറച്ച് ദൂരം നടക്കേണ്ടി വന്നു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന മഴ ശമിച്ചതോടെ ഗതാഗതം സാധാരണ നിലയിലായി.

ഇന്ത്യയില്‍ നിന്ന് ഇത്തവണ 1.68 ലക്ഷം തീര്‍ത്ഥാടകരാണ് ഹജ്ജിനായി എത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് അറഫാ സംഗമം നടക്കുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍