ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » 26/11: കുറ്റപത്രം സമര്‍പ്പിച്ചു; ലഖ്‌വി മുഖ്യപ്രതി (26/11: Pak court files charges against 7 accused)
Bookmark and Share Feedback Print
 
PRO
PRO
മുംബൈ ഭീകരാക്രമണ കേസില്‍ പാക് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സഖി-ഉര്‍ റഹ്‌മാന്‍ ലഖ്‌വി മുഖ്യപ്രതിയെന്ന് പാക് കോടതി. മൊത്തം ഏഴുപേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

കൂടാതെ അജ്‌മല്‍ അമീര്‍ കസബ് ഉള്‍പ്പെടെ കുറ്റം ചുമത്തപ്പെട്ട 16 പേരുടെ പേരുകളും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തില്‍ പിടിക്കപ്പെട്ട ഏക തീവ്രവാദിയാണ് കസബ്. കുറ്റം ചുമത്തരുതെന്ന പ്രതികളുടെ ഹര്‍ജി കോടതി തള്ളി. പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

മുംബൈ ഭീകരാക്രമണം നടന്നിട്ട്‌ നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ പശ്‌ചാത്തലത്തിലാണ് പാക്കിസ്ഥാന്‍റെ ഭാഗത്തു നിന്ന്‌ ഇന്ത്യക്ക്‌ അനുകൂലമായ ഒരു നടപടി ഉണ്ടായിരിക്കുന്നത്‌. വിചാരണ വേളയില്‍ 150ഓളം സാക്ഷികളില്‍ നിന്നു തെളിവെടുത്ത ശേഷമാണ്‌ പാക്കിസ്ഥാന്‍ കുറ്റപത്രം തയ്യാറാക്കിയത്‌.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പാക് അധിനിവേശ കാശ്മീരിലെ മുസാഫറാബാദില്‍ നിന്നാണ് ലഖ്‌വി അറസ്റ്റിലായത്‌. ഇയാളെ ഇന്ത്യയ്ക്ക്‌ കൈമാറണമെന്ന ആവശ്യം പാകിസ്ഥാന്‍ നിരസിച്ചിരുന്നു. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലെ പ്രത്യേക കോടതിയില്‍ അതീവ രഹസ്യമായിട്ടായിരുന്നു പ്രതികള്‍ക്കെതിരായ വിചാരണ നടന്നത്‌. കോടതിയില്‍ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍