ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ചൈന ഖനി സ്‌ഫോടനം: മരണം 106 ആയി (China mine death toll up to 106: Spokesman)
Bookmark and Share Feedback Print
 
വടക്കുകിഴക്കന്‍ ചൈനയിലെ സിന്‍സിങ്ങ് കല്‍ക്കരി ഖനിയില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 106 ആയി. ഇന്നു പുലര്‍ച്ചെ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി കല്‍ക്കരി ഖനി വക്താവ് ഷാങ്ങ്‌ ജിന്‍ഗുവാങ്ങ്‌ അറിയിച്ചു.

കഴിഞ്ഞ ദിവസം 104 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും നാല് പേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബാക്കി രണ്ടു പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. നാലു വര്‍ഷത്തിനിടെ ചൈനയില്‍ ഉണ്ടായ ഏറ്റവും ആളപായമുണ്ടാക്കിയ ഖനിയപകടമാണിത്‌.

ശനിയാഴ്ച വെളുപ്പിന് രണ്ടരയോടെയാണ് റഷ്യന്‍ അതിര്‍ത്തിയിലുള്ള ഖനിയില്‍ സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടക്കുമ്പോള്‍ ഖനിയില്‍ 528 തൊഴിലാളികള്‍ ഉണ്ടായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് ഖനിയുടെ ഓഹരികള്‍ വില്‍ക്കുന്നത് അടുത്ത 10 വര്‍ഷത്തേക്ക് വിലക്കുമെന്നാണ് സൂചന. സുരക്ഷാ നടപടികളില്‍ ഉണ്ടായ പാളിച്ച കാരണമാണിത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍