ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഹജ്ജ് കര്‍മ്മങ്ങള്‍ ഇന്ന് മുതല്‍; 25 ലക്ഷം തീര്‍ത്ഥാടകര്‍ പുണ്യനാട്ടില്‍ (2.5 million Muslim pilgrims in Saudi for hajj)
Bookmark and Share Feedback Print
 
PRO
PRO
ഹജ്ജിനോടനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ ഇന്ന് മുതല്‍ പുണ്യനാട്ടില്‍ ആരംഭിക്കും. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ അറഫാസംഗമത്തിന് ഇന്നും നാളെയുമായി മിനായിലേക്ക് നീങ്ങും.

ഇന്ന് ഉച്ചയ്‌ക്ക് മുമ്പായി മുഴുവന്‍ തീര്‍ത്ഥാടകരും മിനായിലെത്തും. തര്‍ബിയത്ത് ദിനമായ ഇന്ന് തീര്‍ത്ഥാടകര്‍ മിനായില്‍ അന്തിയുറങ്ങിയതിനു ശേഷം അറഫാ സംഗമത്തിനായുള്ള പുണ്യയാത്ര നാളെ രാവിലെയാണു തുടങ്ങുക.

ഇന്ത്യയില്‍ നിന്ന് ഇത്തവണ 1.68 ലക്ഷം തീര്‍ത്ഥാടകരാണ് ഹജ്ജിനായി എത്തിയിരിക്കുന്നത്. മിനായിലേക്കുള്ള ഇവരുടെ യാത്ര ഇന്നലെ ഈശോ നമസ്‌ക്കാരത്തോടെ ആരംഭിച്ചിരുന്നു. ഇവരുടെ യാത്ര ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകും.

വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകരെ എതിരേറ്റ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിന്‍റെ പടുകൂറ്റന്‍ ഹജ്ജ് ടെര്‍മിനല്‍ ഇന്നലെ അടച്ചു. വിദേശികളും സ്വദേശികളുമടക്കം മൊത്തം 25 ലക്ഷം പേര്‍ ഇത്തവണ ഹജ്ജ് കര്‍മം അനുഷ്ഠിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ സൗദി ഹജ്ജ് മന്ത്രാലയം പറഞ്ഞു.

അതേസമയം, എച്ച്1 എന്‍1 വൈറസ് ബാധ മൂലം ഇതുവരെ നാല് പേര്‍ മരിച്ചതായി സൌദിയിലെ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. ഹജ്ജിന്‍റെ സമയത്ത് എതെങ്കിലും തീര്‍ത്ഥാടകര്‍ക്ക് എച്ച്1 എന്‍1 വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞാന്‍ ചികിത്സിക്കാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാണെന്ന് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥന്‍ സിയാദ് മിമേഷ് അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍