പഴയ ‘പോഷ് സ്പൈസ്’ ഗേള്‍ വിക്ടോറിയ ബെക്കാമിന് ഫാഷന്‍ ലോകത്ത് നിന്ന് ശക്തമായൊരു തിരിച്ചടി. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഫാഷന്‍ ലോകം കണ്ടിട്ടുള്ള ഏറ്റവും അനാരോഗ്യവതിയായ റോള്‍ മോഡല്‍ എന്ന വിശേഷണമാണ് ഈ ഹോട്ട് ഫാഷന്‍ മോഡലിന് ഇരുട്ടടിയായത്.
അടുത്തിടെ നടന്ന ഒരു സര്‍വേയാണ് മൂന്ന് മക്കളുടെ അമ്മയായിട്ടും ഫാഷന്‍ ലോകത്തെ നിറസാന്നിധ്യമായ വിക്ടോറിയയെ അനാരോഗ്യവതിയായ റോള്‍ മോഡലായി വിശേഷിപ്പിക്കുന്നത്. വിക്ടോറിയയുടെ ഫിറ്റ്നസ് ഉപദേഷ്ടാവ് ജെഡ് മസ്റ്റൊ അടക്കമുള്ള 50 ഫിറ്റ്‌നെസ് വിദഗ്ധരുടെ അഭിപ്രായമാണ് സര്‍വേ നടത്തിയവര്‍ പരിഗണിച്ചത്.
വിക്ടോറിയ കലോറി നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ശരീരം മെലിഞ്ഞതായി സൂക്ഷിക്കുന്നത്. അവര്‍ക്ക് പോഷകാഹാരക്കുറവുണ്ട് എങ്കില്‍ കൂടി കഠിനമായ വ്യായാമം ചെയ്യാറുണ്ടെന്നും ജെഡ് മസ്റ്റോ അഭിപ്രായപ്പെട്ടു. പോപ് താരമായ കെയ്‌ലി മിനോഗെയെ ഏറ്റവും മികച്ച റോള്‍ മോഡലായി സര്‍വേ തെരഞ്ഞെടുത്തത്.