കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വൈസ് ഫാറൂഖിന്‍റെ ആവശ്യം ചൈന തള്ളി. കശ്മീര്‍ പ്രശ്നം പൂര്‍ണമായും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്നും ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ചൈനീസ് വിദേശകര്യ വക്താവ് കിന്‍ കാംഗ് പറഞ്ഞു.
കശ്മീര്‍ താഴ്വരയില്‍ സമാധാനം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ ചൈനയ്ക്കും പങ്കുണ്ടെന്ന ഫാറൂഖിന്‍റെ പ്രസ്താവന പുതിയ വിവാദത്തിന് തുടക്കമിട്ടിരുന്നു. അടുത്തിടെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ചൈനാ സന്ദര്‍ശന വേളയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.
ഇന്ത്യയുടെ അഗ്നി മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കുമായി ഇന്ത്യ മുന്‍കൈ എടുക്കുമെന്നാണ് പ്രതിക്ഷയെന്നും ചൈനീസ് വക്താവ് പറഞ്ഞു. 3000ത്തോളം ചൈനീസ് പൌരന്‍മാര്‍ക്ക് ഇന്ത്യ വീസ നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നല്ല അയല്‍ബന്ധങ്ങള്‍ക്ക് ഇത്തരം നടപടികള്‍ തടസ്സമാവുമെന്നും കിന്‍ പറഞ്ഞു.