ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ആണവചോര്‍ച്ച: ആശങ്കവേണ്ടെന്ന് യു എസ് (Three Mile Island nuclear plant leaks radioactivity)
Feedback Print Bookmark and Share
 
പെന്‍‌സില്‍‌വാനിയയിലെ ത്രീമൈല്‍സ് ദ്വീപിലെ ആണവ റിയാക്ടറില്‍ നിന്നുള്ള ചോര്‍ച്ചയില്‍ ആശങ്ക വേണ്ടെന്ന് യു എസ് ആണവശാസ്ത്രജ്ഞര്‍ അറിയിച്ചു. മനുഷ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്ന രീതിയില്‍ ആണവ വികിരണം ഇല്ലെന്നും ആണവ റെഗുലേറ്ററി കമ്മീഷന്‍ വക്താവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ചയാണ് ത്രീമൈല്‍സ് ദ്വീപിലെ ആണവനിലയത്തില്‍ ചോര്‍ച്ചയുണ്ടായത്. ആണവ വികിരണം ഏറ്റതിനെത്തുടര്‍ന്നു 150 ജീവനക്കാരെ മാറ്റി പാര്‍പ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുലര്‍ച്ചെ പ്രാദേശിക സമയം നാലു മണിക്കാണ് അപകടമുണ്ടായത്.

റിയാക്ടര്‍ കെട്ടിട്ടത്തിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ചോര്‍ച്ച നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ പറഞ്ഞു. 1979 മാര്‍ച്ച് 28ന് ഇതേ ആണവനിലയത്തിലെ കൂളിംഗ് സിസ്റ്റത്തിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് നിരവധി പ്രദേശവാസികള്‍ പലായനം ചെയ്തിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍