ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » മുസ്സോളനിക്ക് ഒരേസമയം 14 കാമുകിമാര്‍ (Mussolini once had 14 lovers, reveals mistress)
Feedback Print Bookmark and Share
 
ഇറ്റാലിയ ഏകാധിപതി ആയിരുന്ന മുസ്സോളനിക്ക് ഒരേ സമയം 14 കാമുകിമാര്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയുടെ ഡയറിക്കുറിപ്പുകള്‍. ദീര്‍ഘകാലം മുസ്സോളനിയുടെ ഭാര്യയായിരുന്ന ക്ലാരെറ്റ പെറ്റാക്കിയുടെ ഡയറിക്കുറിപ്പിലാണ് ഇതുവരെ ലോകമറിയാത്ത ഏകാധിപതിയുടെ പ്രണയ ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്.

വത്തിക്കാനിലെ ഒരു ഡോക്ടറുടെ മകളായ പെറ്റാക്കി 1932 ലാണ് മുസ്സോളനിയുടെ ഭാര്യയാകുന്നത്. 1932 മുതല്‍ 38 വരെയുള്ള കാലഘട്ടത്തിലെ ഡയറിക്കുറിപ്പുകളിലാണ് മുസ്സോളനിയുടെ പ്രണയജീവിതത്തെക്കുറിച്ച് വിശദമായി പരാമര്‍ശിച്ചിട്ടുള്ളത്.

മുസ്സോളനിയുടെ ജീവിതത്തിലെ മറ്റ് സ്ത്രീകളെ ഓര്‍ത്ത് തനിക്ക് അസൂയ ഉണ്ടായിരുന്നുവെന്നും പെറ്റാക്കി വ്യക്തമാക്കുന്നു. 1938ല്‍ തന്‍റെ പൂര്‍വ കാമുകിയുമായി മുസ്സോളനി ഇപ്പോഴും ബന്ധം തുടരുന്നുവെന്നും പെറ്റാക്കി മനസ്സിലാക്കിയതോടെയാണ് മൂസ്സോളനിയുടെ ബന്ധങ്ങളെക്കുറിച്ച് വിശദമായി മനസ്സിലാക്കിയതെന്നും പെറ്റാക്കി ഡയറിയില്‍ പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍