ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » പാക് ആണവസുരക്ഷ ഭീഷണിയിലെന്ന് യുഎസ് (Pakistan nuclear facilities at risk: Security expert)
Feedback Print Bookmark and Share
 
താലിബാന്‍റെ കടന്നുകയറ്റവും അഫ്ഗാനിലെ യുദ്ധവും പാകിസ്ഥാന്‍റെ ആണവസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതായി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന്‍റെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവും യു എസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പീസ് മേധാവിയുമായ സ്റ്റീഫന്‍ ഹെ‌ഡ്‌ലി. നിലവിലെ നിലപാടില്‍ നിന്ന് പാക് സര്‍ക്കാര്‍ ചെറുതായി വ്യതിചലിച്ചാല്‍ ആ രാജ്യത്തെ ആണവായുധങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തില്‍ ലോകത്തിനാകെ ആശങ്കയുണ്ട്.

അഫ്ഗാനിലെ സൈനിക നടപടികൊണ്ട് പാകിസ്ഥാനിലെ താലിബാന്‍ സ്വാധീനം ശക്തമാക്കുമെന്നോ അഫ്ഗാനില്‍ താലിബാന്‍ വീണ്ടും അധികാരത്തില്‍ വരാന്‍ ഇടയാക്കുമെന്നോ യു എസ് കരുതുന്നില്ലെന്നും ഹെഡ്‌ലി പറഞ്ഞു. 9/11 ആക്രമണങ്ങള്‍ക്ക് ശേഷം ആയുധങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ അമേരിക്ക പാക്സിഥാനെ സഹായിക്കുന്നുണ്ട്.

ആണവായുധങ്ങള്‍ തീവ്രവാദികളുടെ കൈകളില്‍ എത്തിപ്പെടുക എന്ന വിപത്ത് ഇതുവരെ സംഭവിച്ചിട്ടില്ല. നിലവില്‍ ആണവായുധങ്ങള്‍ പാക് സര്‍ക്കാരിന്‍റെ ശക്തമായ നിയന്ത്രണത്തിലാണ്. എന്നാല്‍ അടുത്തിടെ പാകിസ്ഥാനിലുണ്ടാവുന്ന സംഭവവികാസങ്ങള്‍ ആ രാജ്യത്തെ ആണവായുധങ്ങള്‍ എത്രമാത്രം സുരക്ഷിതമാണെന്ന കാര്യത്തില്‍ ആശങ്കയുളവാക്കുന്നുവെന്നും ഹെ‌ഡ്‌ലി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍