ജക്കാര്‍ത്ത, തിങ്കള്‍, 23 നവംബര്‍ 2009( 12:08 IST )
ഇന്തോനേഷ്യയിലെ സുമാത്രാ ദ്വീപിനുസമീപം ചെറു കപ്പല്‍ മുങ്ങി ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. അതേ സമയം കാണാതായവരില്‍ 249 പേരെ രക്ഷപെടുത്തിയതായി അധികൃതര്‍ പറഞ്ഞു. കപ്പലില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
270 പേര്‍ക്ക് കയറാവുന്ന ഡുമായ് എക്സ്പ്രസ്-10 എന്ന ചെറുകപ്പലില്‍ 13 ജീവനക്കാര്‍ ഉള്‍പ്പെടെ 292 പേരെങ്കിലും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബടാം ദ്വീപില്‍ നിന്ന് സുമാത്രയിലെ ഡുമായ്‌യിലേക്ക് പോകുകയായിരുന്നു കപ്പല്‍.
ദ്വീപുകളാല്‍ ചുറ്റപ്പെട്ട ഇന്തോനേഷ്യയില്‍ യത്രക്കാരുടെ പ്രധാന യാത്രമാര്‍ഗമാണ് ചെറുകപ്പലുകള്‍. എന്നാല്‍ പലപ്പോഴും നിശ്ചിത പരിധിയിലും കൂടുതല്‍ യാത്രക്കാരെ കയറ്റുന്നതിനാല്‍ കപ്പലപകടങ്ങളും രാജ്യത്ത് പതിവാണ്.