ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » 230 പേര്‍ കയറിയ ഇന്തോനേഷ്യന്‍ കപ്പല്‍ മുങ്ങി (Indonesian ferry sinks; 9 dead)
Feedback Print Bookmark and Share
 
ഏകദേശം ഇരുനൂറ്റിമുപ്പതോളം പേര്‍ കയറിയ ഇന്തോനേഷ്യന്‍ കപ്പല്‍ മുങ്ങി. ഒമ്പതുപേര്‍ മരിച്ചിട്ടുണ്ട്. ഇരുനൂറ്റി മുപ്പതോളം പെരെ രക്ഷപെടുത്തിയെന്നാണ് വിവരം. എന്നാല്‍ ഇനിയും ഏറെ യാത്രക്കാരെ കാണാതായിട്ടുണ്ടെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍.

സമയോചിതമായ രക്ഷാപ്രവര്‍ത്തനത്തിലൂ‍ടെ ഒരു വന്‍ ദുരന്തം ഒഴിവാകുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥയാണ് കപ്പല്‍ മുങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക വിശദീകരണം. കപ്പല്‍ മുങ്ങിയ ഭാഗത്തെ കൂറ്റന്‍ തിരമാലകള്‍ രക്ഷാപ്രവര്‍ത്തനത്തെ ദുഷ്കരമാക്കുന്നുണ്ട്.

15 കുട്ടികളും പതിന്നാല് യാത്രക്കാരുമുള്‍പ്പെടെ 228 പേര്‍ കപ്പലിലുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. കൂറ്റന്‍ തിരമാലകള്‍ ഇടിച്ചതിനെ തുടന്ന് കപ്പലിലേക്ക് വെള്ളം കയറുകയായിരുന്നെന്നാണ് ക്യാപ്റ്റന്‍റെ വിശദീകരണം. യാത്ര പുറപ്പെട്ടതിന് ശേഷം ഏതാണ്ട് ഒന്നരമണിക്കൂറിനുള്ളില്‍ തന്നെ അപകടമുണ്ടായി. കപ്പലിലേക്ക് വെള്ളം കയറി ഏതാണ്ട് 30 മിനുട്ടുകള്‍ക്കുള്ളില്‍ കപ്പല്‍ മുങ്ങിയതായും ക്യാപ്റ്റന്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍