ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » 26/11: രണ്ട് പാക്ക്‌ പൗരന്‍മാര്‍ ഇറ്റലിയില്‍ അറസ്റ്റില്‍ (Italian police arrest two Pakistanis for 26/11 links)
Feedback Print Bookmark and Share
 
PRO
മുംബൈ ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നല്‍കിയ രണ്ട് പാക്കിസ്ഥാന്‍ സ്വദേശികളെ ഇറ്റാലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രെസിക്കയില്‍ ഇന്ന് രാവിലെ നടത്തിയ റെയ്‌ഡിലാണ് പാക് സ്വദേശികളായ പിതാവിനെയും മകനെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

മണി ട്രാന്‍‌ഫര്‍ ഏജന്‍സി നടത്തുന്ന ഇവര്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 26നു നടന്ന മുംബൈ ഭീകരാക്രമണത്തിന്‌ സാമ്പത്തിക സഹായം എത്തിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന്‍റെ തലേന്നാള്‍ ആക്രമികളുടെ ഇന്‍റര്‍നെറ്റ് ഫോണ്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ആവശ്യമായ പണം കൈമറ്റം ചെയ്തത് ഇവരാണെന്ന് ഭീകര വിരുദ്ധ പൊലീസ് മേധാവി സ്റ്റെഫാനൊ ഫോന്‍സി പറഞ്ഞു.

എഫ് ബി ഐ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഡിസംബറിലാണ് ഇറ്റാലിയന്‍ പൊലീസ് ഇതുസംബന്ധിച്ച അന്വേഷണം തുടങ്ങിയത്. അക്രമികള്‍ക്കാവശ്യമയ പണം കൈമാറ്റം ചെയ്യപ്പെട്ടത് ഇറ്റലിയില്‍ നിന്നാണെന്ന എഫ് ബി ഐ വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണം.

മറ്റൊരു പാക് സ്വദേശിയുടെ പേരിലാണ് പണം കൈമാറ്റം ചെയ്തതെന്നും ഇയാള്‍ ഇതുവരെ ഇറ്റലിയില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും കുറ്റകൃത്യവുമായി ഇയാള്‍ക്ക് യാതൊരു ബന്ധമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. നിയമപ്രകാരമല്ലാത്ത പണം കൈമാറ്റത്തിന്‍റെ പേരിലും ആഗോള തീവ്രവാദത്തെ സഹായിച്ചതിന്‍റെ പേരിലുമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍