ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ബലൂചിസ്ഥാന്‍: ഇന്ത്യന്‍ ഇടപെടലിന് തെളിവ് നല്‍കി (ISI provides CIA with evidence of Indian hand in Balochistan, Waziristan unrest)
Feedback Print Bookmark and Share
 
ഇസ്ലാമാബാദ്:ബലൂചിസ്ഥാനില്‍ അസ്ഥിരത വളര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന ആരോപണം സ്ഥിരീകരിക്കുന്നതിനാവശ്യമായ തെളിവുകള്‍ പാകിസ്ഥാന്‍ അമേരിക്കയ്ക്ക് കൈമാറി. പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന സി ഐ എ മേധാവി ലെനണ്‍ പനേട്ടയ്ക്കാണ് പാക് രഹസ്യാന്വേഷണ ഏജന്‍സി (സി ഐ എ) തലവന്‍ ഷൂജ പാഷ തെളിവുകള്‍ കൈമാറിയത്.

ബലൂചിസ്ഥാനിലെയും വസീരിസ്ഥാനിലെയും തിവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ സഹായമുണ്ടെന്നതിനുള്ള തെളിവുകളാണ് പാഷ ഇന്ന് കൈമാറിയത്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ അഫ്ഗാനിലെ തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ സി ഐ എ പാകിസ്ഥാന് കൈമാറാത്തതിലുള്ള അതൃപ്തി പാഷ സി ഐ എ മേധാവിയെ അറിയിച്ചു.

യു എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റന്‍റെ സന്ദര്‍ശനത്തിന്‍റെ തുടര്‍ച്ചയായാണ് സി ഐ എ മേധാവി പാകിസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയത്. ബലൂചിസ്ഥാനില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായ പാക് ആരോപണത്തിന് തെളിവുകളൊന്നും ഇല്ലെന്ന് ഹിലാരി ക്ലിന്‍റണ്‍ നേരത്തെ പാകിസ്ഥാന്‍ സന്ദര്‍ശിച്ച സമയത്ത് പ്രസ്താവിച്ചിരുന്നു.

ബലുചിസ്ഥാന്‍ ഒരു പ്രശ്നബാധിതമേഖലയാണെന്ന് അംഗീകരിച്ചുകൊണ്ടായിരുന്നു ഹിലാരിയുടെ പ്രസ്താവന. തെളിവുകള്‍ ഇല്ലാതെ ഈ ആരോപണം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഹിലാരി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബലൂചിസ്ഥാനിലെ ഇന്ത്യന്‍ ഇടപെടല്‍ വ്യക്തമാക്കുന്ന തെളിവുകള്‍ കൈമാറിയതെന്നാണ് സൂചന. പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി എന്നിവരുമായും പനേട്ട കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍