ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ശിശു സംരക്ഷണം: ക്യൂബയെ കണ്ടു പഠിക്കണമെന്ന് യു എന്‍ (UN official urges countries to learn from Cuba on children's protection)
Feedback Print Bookmark and Share
 
ശിശു സംരക്ഷണത്തിലും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും മറ്റ് രാജ്യങ്ങള്‍ ക്യൂബയെ കണ്ടു പഠിക്കണമെന്ന് യുണിസെഫ്. സാമ്പത്തിക ഉപരോധങ്ങളുടെയും പൃകൃതി ദുരന്തങ്ങളുടെയും പിടിയിലാണെങ്കിലും ശിശു മരണനിരക്കിലും പോഷകാഹാര ലഭ്യതയിലും ക്യൂബ മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുന്‍‌പിലാണെന്നും യുണിസെഫ് വ്യക്തമാക്കി.

ക്യുബന്‍ സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയാണ് ശിശുസംരക്ഷണത്തില്‍ ക്യൂബയെ മുന്‍‌നിരയിലെത്തിച്ചതെന്ന് യുണിസെഫ് പ്രതിനിധി ജോസ് ജുവാന്‍ ഓര്‍ട്ടിസ് പറഞ്ഞു. ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ ക്യൂബയെ മാതൃകയാകണമെന്നും ഓര്‍ട്ടിസ് വ്യക്തമാക്കി.

കുറ്റികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കിയതിലൂടെ ക്യൂബ അവരുടെ അവകാശ സംരക്ഷണത്തിന് മികച്ച മാതൃകയാണ് ക്യൂബ സൃഷ്ടിച്ചതെന്നും യുണിസെഫ് വിലയിരുത്തി. ലോകത്ത് കുട്ടികള്‍ക്ക് പ്രത്യേകിച്ചും പെണ്‍കുഞ്ഞുങ്ങള്‍ക്ക് പിറന്നു വീഴാന്‍ പറ്റാത്ത ഇടമാണ് അഫ്ഗാനിസ്ഥാനെന്ന് യുണിസെഫ് വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍