ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ചൈനയില്‍ കല്‍ക്കരി ഖനിയില്‍ സ്ഫോടനം; 32 മരണം (Gas explosion kills 11, traps 128 coal miners in north-east China)
Feedback Print Bookmark and Share
 
വടക്കന്‍ ചൈനയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ചയുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് 128 പേര്‍ ഖനിയില്‍ കുടുങ്ങിയതായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. 389 പേര്‍ ഖനിയില്‍ നിന്ന് രക്ഷപ്പെട്ടതായും സര്‍ക്കാര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാ‍ണ് സൂചന.

ഷിന്‍‌ക്സിങ് ഖനിയില്‍ പുലര്‍ച്ചെ രണ്ടരയ്ക്കാണ് വാതക സ്ഫോടനമുണ്ടായത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഖനിയിലാണ് സ്ഫോടനമുണ്ടായത്. നേരത്തേയും ചൈനയിലെ ഖനികളില്‍ നിരവധി തവണ സ്ഫോടനമുണ്ടായിട്ടുണ്ട്. രാജ്യത്തെ 16000 ഖനികളില്‍ 80 ശതമാനവും ശരിയായ മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അപകടകാരികളായ നിരവധി ചെറിയ ഖനികള്‍ ഈ വര്‍ഷം ചൈനയില്‍ അടച്ചുപൂട്ടിയിട്ടുണ്ട്. തീ നിയന്ത്രിക്കാനുള്ള ഉപകരണങ്ങള്‍ പല ഖനികളിലുമില്ലെന്നും ആരോപണമുണ്ട്. ഫെബ്രുവരിയില്‍ ഷാങ്സി പ്രവിശ്യയിലെ ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ചൈന, ഖനി, സ്ഫോടനം, മരണം