ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ചൈനയില്‍ നാലര ലക്ഷം ലക്ഷാധിപതികള്‍ ! (More than 450,000 millionaires in China by year-end)
Feedback Print Bookmark and Share
 
PRO
ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ചൈനയില്‍ ലക്ഷാധിപതികളുടെ വളര്‍ച്ച കുത്തനെ ഉയര്‍ന്നു. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ ലക്ഷാധിപതികളുടെ എണ്ണം നാലരലക്ഷം കവിയുമെന്നാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സിംഗ് ഗ്രൂപ്പ് (ബി സി ജി) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്.

ഈ നാലരരക്ഷം പേരുടെ കൈവശമുള്ള ആകെ സ്വത്തുക്കളുടെ മൂല്യം 1.73 ട്രില്യണ്‍ ഡോളറിനടുത്ത് വരും. ആഗോള വിപണിയില്‍ ചൈനയ്ക്കുളള മേധാവിത്വവും ജനങ്ങളുടെ ഉയര്‍ന്ന നിക്ഷേപ നിരക്കുമാണ് ലക്ഷാധിപതികളുടെ എണ്ണം ഉയരാന്‍ കാരണം.

അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ചൈനയിലെ ലക്ഷാധിപതികളുടെ എണ്ണം എട്ടു ലക്ഷം കവിയുമെന്നും ബി സി ജി പഠനത്തില്‍ പറയുന്നു. ആകെ ഗൃഹസ്ഥരുടെ 0.1 ശതമാനമേ ലക്ഷാധിപതി പട്ടികയില്‍ ഉള്ളുവെങ്കിലും ചൈനയുടെ ആകെ സ്വത്തിന്‍റെ പകുതിയും ഇവരുടെ കൈവശമാണെന്നും പഠനത്തില്‍ പറയുന്നു.

ചൈനയിലെ ഗുംഗ്ഡോംഗ്, ബീജിംഗ്, ഷാം‌ഗ്‌ഹായ് മറ്റ് തീരദേശ മേഖലകള്‍ എന്നിവിടങ്ങളിലാണ് ലക്ഷാധിപതികള്‍ ഭൂരിഭാഗവും വസിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍