ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഓപ്ര വിന്‍ഫ്രി ഷോയ്ക്ക് 2011ല്‍ തിരശ്ശീല വീഴും (The Oprah Winfrey Show' to end in 2011)
Feedback Print Bookmark and Share
 
PRO
രണ്ട് ദശകങ്ങളായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട ടോക് ഷോ അയ ഓപ്ര വിന്‍‌ഫ്രി ഷോയ്ക്ക് 2011ല്‍ തിരശ്ശീല വീഴും. തുടര്‍ച്ചയായി 25 സീസണ്‍ പ്രക്ഷേപണം ചെയ്തശേഷമാണ് ടോക് ഷോ നിശബ്ദമാവുന്നത്. 2011നുശേഷം ടോക് ഷോ പ്രക്ഷേപണം ചെയ്യില്ലെന്ന് വിന്‍‌ഫ്രി പ്രൊഡക്ഷന്‍ കമ്പനി അറിയിച്ചു.

ഇന്ന് നടക്കുന്ന ഷോയില്‍ അവസാന എപ്പിസോഡ് എന്ന് സം‌പ്രേക്ഷണം ചെയ്യുമെന്ന് വിന്‍‌ഫ്രി പ്രഖ്യാപിക്കും. രണ്ട് ദശാബ്ദമായി ടെലിവിഷന്‍ ടോ‌ക് ഷോകളില്‍ ഒന്നാം സ്ഥാനത്തുള്ള ഓപ്ര വിന്‍ഫ്രിക്ക് 145 രാജ്യങ്ങളിലായി കോടിക്കണക്കിന് പ്രേക്ഷകരുണ്ട്. അമേരിക്കയില്‍ മാത്രം 42 മില്യണ്‍ പ്രേക്ഷകരാണ് ടോക് ഷോ സ്ഥിരമായി വീക്ഷിക്കുന്നത്.

ടോക് ഷോ അവസാനിപ്പിച്ച ശേഷം അവതാരകയായ വിന്‍‌ഫ്രി (55) ഡിസ്കവറിയുടെ ആരോഗ്യചാനലായ ഓണില്‍ സ്വന്തം ടോക് ഷോയുമായി രംഗത്തെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേ സമയം വിന്‍‌ഫ്രിയുമായി ചേര്‍ന്ന് പുതിയൊരു ടോക് ഷോ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഓപ്ര വിന്‍ഫ്രിയുടെ സം‌പ്രേക്ഷകരായ സി ബി എസ് ടെലിവിഷന്‍ കോര്‍പറേഷന്‍ അറിയിച്ചു.

സാധാരണ ടോക് ഷോ പരിപാടികളില്‍ നിന്നു വ്യത്യസ്‌തമായി തുറന്ന സംഭാഷണത്തിനുള്ള അന്തരീക്ഷം ഒരുക്കുന്ന പരിപാടിയാണിത്‌. വിന്‍ഫ്രിയുടെ ഒബാമയ്ക്കു അനുകൂലമായുള്ള നിലപാട്‌ ഒബാമയുടെ തിരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളില്‍ ശക്‌തമായ സ്വാധീനം ചെലുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നയും സ്വാധീനശക്‌തിയുമുളള കറുത്ത വര്‍ഗ്ഗക്കാരിയായാണ്‌ വിന്‍ഫ്രിയെ വിലയിരുത്തുന്നത്‌

ബോക്സിംഗ് താരങ്ങളായ മൈക് ടൈസണ്, ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ്, ഗായകന്‍ വൈറ്റ്നി ഹുസ്റ്റണ്‍, ഇ എസ് പി എന്‍ സ്പോര്‍ട്സ് കമന്‍റേറ്റര്‍ എറിന്‍ ആന്‍ഡ്ര്യൂസ്, ഹോളിവുഡ് താരം ടോം ഹാങ്ക്സ് എന്നിവരുമായി വിന്‍ഫ്രി നടത്തിയ അഭിമുഖങ്ങള്‍ പ്രേക്ഷക മനസ്സിലെ മായാത്ത ഓര്‍മകളാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍