ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഹെര്‍മന്‍ വാന്‍ റോം‌പൈ ഇ യു പ്രസിഡന്‍റ് (Belgian PM named as EU president)
Feedback Print Bookmark and Share
 
ബെല്‍ജിയന്‍ പ്രധാനമന്ത്രി ഹെര്‍മന്‍ വാന്‍ റോം‌പൈയെ യൂറോപ്യന്‍ യൂണിയന്‍റെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. വിദേശകാര്യ മന്ത്രിയായി യു കെ സ്വദേശിയും യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് കമ്മീഷണറുമായ ബാരോണ്‍സ് കാതറീന്‍ ആഷ്ടണെയും തെരഞ്ഞെടുത്തിട്ടുണ്ട്. ലിസ്ബണ്‍ ഉടമ്പടി പ്രകാരമാണ് 27 രാജ്യങ്ങള്‍ അംഗങ്ങളായ യൂറോപ്യന്‍ യൂണിയന് ആദ്യമായി ഒരു സ്ഥിരം പ്രസിഡന്‍റിനെയും വിദേശകാര്യമന്ത്രിയെയും തെരഞ്ഞെടുത്തത്.

ഐക്യകണ്ഠേനയാ‍യിരുന്നു തെരഞ്ഞെടുപ്പ്. പ്രസിഡന്‍റ് സ്ഥാനത്തിന് ശക്തമായി രംഗത്തുണ്ടായിരുന്ന മുന്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് സ്വന്തം രാജ്യത്തിന്‍റെ പിന്തുണ പോലും നേടിയെടുക്കാനാവാഞ്ഞത് തിരിച്ചടി ആയി. അതേ സമയം ജര്‍മനിയുടെയും ഫ്രാന്‍സിന്‍റെയും പിന്തുണ റോം‌പൈയെക്ക് ഗുണകരമാവുകയും ചെയ്തു.

ഭാഷാപരമായി വിഘടിച്ചു നിന്ന ബെല്‍ജിയത്തെ ഒരുമിപ്പിച്ചുകൊണ്ടു പോകുന്നതില്‍ റോം‌പൈ കാണിച്ച മിടുക്കും പ്രസിഡന്‍റ് സ്ഥാനം നേടാന്‍ അദ്ദേഹത്തെ സഹായിച്ചു. ഏകത്വമാണ് യൂറോപ്യന്‍ യൂണിയന്‍റെ ശക്തിയെന്ന് പറഞ്ഞ റോം‌പൈ നാനാത്വമാണ് യുണിയന്‍റെ സമ്പത്തെന്ന് തെരഞ്ഞെടുപ്പിനുശേഷം വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍