ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍! (Students from Africa, India suffer racism in Oz: Study)
Feedback Print Bookmark and Share
 
ഓസ്ട്രേലിയന്‍ സ്കൂളുകളില്‍ പഠിക്കുന്ന ആഫ്രിക്കയിലെയും ഇന്ത്യയിലെയും വിദ്യാര്‍ത്ഥികള്‍ വംശീയ വിദ്വേഷത്തിന്‍റെ ദുരിതഫലങ്ങള്‍ അനുഭവിക്കുന്നതായി പഠനം. മൂന്നില്‍ രണ്ടുഭാഗം വിദ്യാര്‍ത്ഥികളും ഇത്തരം വിവേചനത്തിന്‍റെ ഇരകളാണെന്നും ദേശീയതലത്തിലുള്ള പഠനം വ്യക്തമാക്കുന്നു.

ഓസ്ട്രേലിയന്‍ സ്കൂളുകളിലെ 55 ശതമാനം ആംഗ്ലോ പശ്ചാത്തലത്തിലുള്ള വിദ്യാര്‍ത്ഥികളും 80 ശതമാനം ഇതര പശ്ചാത്തലമുള്ള വിദ്യാര്‍ത്ഥികളും പറഞ്ഞത് തങ്ങള്‍ വംശീയാധിക്ഷേപത്തിന് വിധേയരായിട്ടുണ്ട് എന്നാണ്. ആഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെക്കുറിച്ച് ഓസ്ട്രേലിയന്‍ യുവത്വത്തിന് മുന്‍‌ധാരണകളുണ്ട് എന്നാണ് പഠന റിപ്പോര്‍ട്ട്.

ഓസ്ട്രേലിയയിലെമ്പാടു നിന്നും 900 സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ സ്കൂളുകളെക്കാള്‍ സര്‍ക്കാര്‍ സ്കൂളുകളിലാണ് വംശീയാധിക്ഷേപം കൂടുതലായി നടക്കുന്നത്.

വംശീയാധിക്ഷേപം വിദ്യാര്‍ത്ഥികളില്‍ ദേഷ്യം, വിഷാദം, ആശങ്ക എന്നിവ സൃഷ്ടിക്കുന്നതായും ഇതുമൂലം തലവേദന പോലെയുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുന്നതായും പഠനം പറയുന്നു. സ്കൂളില്‍ പോകാനുള്ള താല്പര്യം വിദ്യാര്‍ത്ഥികളില്‍ കുറയാനും ഇത് വഴിവയ്ക്കുന്നതായി പഠനമുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍