ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » പെഷവാറില്‍ സ്ഫോടനം: 15 മരണം (Another blast in Peshawar, at least 15 killed)
Feedback Print Bookmark and Share
 
പാക്കിസ്ഥാനിലെ പെഷവാറില്‍ ചാവേര്‍ ബോംബ് സ്ഫോടനം. 15 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 20 പേര്‍ക്ക് പരുക്കേറ്റു. പെഷവാറിലെ ഖൈബര്‍ റോഡിലുള്ള കോടതിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. നിരവധി അഭിഭാഷകര്‍ സ്ഫോടനം നടക്കുമ്പോള്‍ കോടതിക്കുള്ളില്‍ ഉണ്ടായിരുന്നു.

കോടതിവളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറാണ് പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ പ്രദേശം ഇപ്പോള്‍ പൊലീസ് വലയത്തിലാണ്. സൌത്ത് വസീറിസ്ഥാനിലെ സൈനിക നടപടിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ സ്ഫോടനമെന്നാണ് നിഗമനം.

തെഹ്‌രിക് - ഇ - താലിബാനാ‍ണ് സ്ഫോടനത്തിന് പിന്നിലെന്നും സൂചനയുണ്ട്. സൌത്ത് വസീറിസ്ഥാനില്‍ 30000 സൈനികരാണ് ഇപ്പോള്‍ താലിബാന്‍ തീവ്രവാദികളെ പിടികൂടാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍