ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » താലിബാന്‍ നേതാവ് ഫസലുള്ള അഫ്ഗാനില്‍ (Fazlullah claims he has sneaked into Afghanistan)
Feedback Print Bookmark and Share
 
സ്വാത് താഴ്വരയിലെ താലിബാന്‍ നേതാവ് മൌലാന ഫസലുള്ള അഫ്ഗാനില്‍ ഒളിച്ചുകഴിയുകയാണെന്ന് റിപ്പോര്‍ട്ട്. താന്‍ അഫ്ഗാനിലാണെന്ന കാര്യം ഫസലുള്ള തന്നെയാണ് വെളിപ്പെടുത്തിയത്. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ സൈന്യം തീവ്രവാദികള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് അഫ്ഗാനിലേക്ക് രക്ഷപ്പെട്ടതെന്ന് ഫസലുള്ള പറഞ്ഞു.

സുരക്ഷിതമായി പാകിസ്ഥാനിലെത്തിയതായി ഫസലുള്ള ബിബിസി ഉര്‍ദു ചാനലിനെ ടെലഫോണില്‍ അറിയിക്കുകയായിരുന്നു. എഴുതിത്തയ്യാറാക്കിയ പ്രസ്താവന ഫസലുള്ള വായിക്കുകയായിരുന്നു. തന്‍റെ അനുയായികള്‍ സ്വാതിലെ സൈന്യത്തിനുനേരെ ഉടന്‍ തിരിച്ചടിക്കുമെന്ന് അദ്ദേഹം ചാനലിനോട് പറഞ്ഞു.

രാജ്യത്തെ ഗോത്ര മേഖലയില്‍ യുഎസ് ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സൈന്യം ശ്രമിക്കണം. ബ്ലാക്ക് വാട്ടര്‍ പോലുള്ള അമേരിക്കന്‍ സുരക്ഷാ കോണ്ട്രാക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ശ്രമം വേണം. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യാ വാര്‍ത്താവിതരണ മന്ത്രി ഇഫ്തിക്കര്‍ ഹുസൈന് അഫ്ഗാന്‍ പ്രസിഡന്‍റ് നജീബുള്ളയുടെ അതേ വിധിയാണ് ഉണ്ടാകുകയെന്ന് അദ്ദേഹം ഭീഷണി മുഴക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍