ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » വെള്ളത്തില്‍ വിഷം കലര്‍ത്തും: താലിബാന്‍ (Taliban threatens to contaminate water sources in Pakistan)
Feedback Print Bookmark and Share
 
കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുമെന്ന് പാകിസ്ഥാന് തെഹ്‌രിക് - ഇ - താലിബാന്‍റെ ഭീഷണി. തെക്കന്‍ വസീറിസ്ഥാനിലെ സൈനിക നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജലസ്രോതസുകളിലും റിസര്‍വോയറുകളിലും വിഷം കലര്‍ത്തുമെന്നാണ് താലിബാന്‍ ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്.

റാവല്‍പിണ്ടി, ചക്‌ലാല എന്നിവിടങ്ങളിലെ ജലസ്രോതസുകളിലും റിസര്‍വോയറുകളിലും വിഷം കലര്‍ത്തുമെന്നാണ് ഭീഷണി. ഇതിനായി 200 ലിറ്റര്‍ വിഷം കരുതിയിട്ടുണ്ടെന്നും താലിബാന്‍ അറിയിച്ചു.

ഭീഷണിയെ തുടര്‍ന്ന് ഇവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. എഞ്ചിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ഡയറക്ടര്‍മാര്‍, ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവരെ സുരക്ഷാ മേല്‍‌നോട്ടങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് റാവല്‍പ്പിണ്ടി കന്‍റോണ്‍‌മെന്‍റ്‌ ബോര്‍ഡ് സി ഇ ഒ റഫീഖ്‌ ആദില്‍ സിദ്ദിഖ്‌ അറിയിച്ചു. ഇന്നലെയാണ് റാവല്‍‌പിണ്ടിയിലെ സൈനിക കേന്ദ്രങ്ങളിലേക്ക് താലിബാന്‍ ഭീഷണിക്കത്ത് ഫാക്സ് ചെയ്തത്.

കഴിഞ്ഞ മാസം തെക്കന്‍ വസീറിസ്ഥാനില്‍ പാക് സൈന്യം നടത്തിയ സൈനിക നടപടിയില്‍ 500 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് സൈന്യം അവകാശപ്പെടുന്നത്. താലിബാന്‍ തലവന്‍ ഹക്കീമുള്ള മെഹ്‌സൂദിന്‍റെ വാസസ്ഥലത്തു നിന്നുപോലും ഒട്ടേറെ താലിബാന്‍‌കാര്‍ സൈന്യത്തിന്‍റെ പിടിയിലായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍