ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ‘ചൈനയ്ക്കും റഷ്യയ്ക്കും സൈബര്‍ ആയുധങ്ങള്‍’ (US, China, Russia have ‘cyber weapons’: McAfee)
Feedback Print Bookmark and Share
 
ലോകരാജ്യങ്ങളില്‍ ‘സൈബര്‍ ആയുധങ്ങള്‍’ വര്‍ദ്ധിക്കുന്നതായുള്ള വാര്‍ത്തകള്‍ ഈയിടെ സാധാരണയാണ്. പ്രമുഖ വെബ് സുരക്ഷാ സ്ഥാപനമായ മെക്കാഫിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചൈന, ഫ്രാന്‍സ്, ഇസ്രയേല്‍, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ സൈബര്‍ ആയുധങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

സൈബര്‍ ആയുധങ്ങള്‍ കൂടുന്നതായുള്ള മുന്നറിയിപ്പ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മെക്കാഫി ആദ്യം നല്‍കിയത്. എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ സൈബര്‍ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള തെളിവുകള്‍ ഇപ്പോള്‍ കിട്ടിയിരിക്കുന്നതായാണ് മെക്കാഫി അറിയിക്കുന്നത്.

“ഒട്ടേറെ രാജ്യങ്ങള്‍ സൈബര്‍ ആയുധങ്ങള്‍ ത്വരിതഗതിയില്‍ വികസിപ്പിച്ചുവരികയാണ്. ഈ ആയുധങ്ങളുടെ ഭീഷണി എല്ലാവരെയും ബാധിക്കുന്നുണ്ട്” - മെക്കാഫിയുടെ പ്രസിഡന്‍റ്‌ ഡേവ് ഡിവാള്‍ട്ട് പറയുന്നു. ചൈന, ഫ്രാന്‍സ്, ഇസ്രയേല്‍, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ സൈബര്‍ ആയുധങ്ങള്‍ വികസിപ്പിച്ചതായുള്ള പുതിയ വിവരം മെക്കാഫിയുടെ വിര്‍ച്വല്‍ ക്രിമിനോളജി റിപ്പോര്‍ട്ടിലാണുള്ളത്.

മറ്റു രാജ്യങ്ങളുടെ വെബ് നെറ്റുവര്‍ക്കുകള്‍, ഓഫീസ് സംവിധാനങ്ങള്‍, സുരക്ഷാരഹസ്യങ്ങള്‍ തുടങ്ങിയവ ലക്‍ഷ്യമാക്കി സൈബര്‍ ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. സൈബര്‍ ആയുധങ്ങള്‍ കൊണ്ടുള്ള യുദ്ധം ഭാവിയില്‍ ശക്തമാകുമെന്ന മുന്നറിയിപ്പു കൂടിയാണ് മെക്കാഫിയുടെ ഈ റിപ്പോര്‍ട്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍