അഫ്ഗാനിസ്ഥാനിലേക്ക് 250 സൈനികരെ കൂടി അയയ്‌ക്കാന്‍ സ്‌ലോവാക്യ തീരുമാനിച്ചു. താലിബാനെതിരെ പോരാട്ടം നടത്തുന്ന നാറ്റോ സേനയിലേക്കാണ് സ്‌ലോവാക്യയുടെ കൂടുതല്‍ സൈനികരെത്തുന്നത്.
ഇതോടെ അഫ്ഗാനിസ്ഥാനിലെ സ്‌ലോവാക് സൈനികരുടെ എണ്ണം ഇരട്ടിയായതായി സ്‌ലോവാക് പ്രധാനമന്ത്രി റോബര്‍ട്ട് ഫികൊ അറിയിച്ചു.
യൂറോപ്യന്‍ രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ സൈനികരെ നിയോഗിക്കുന്നതിന്‍റെ ആദ്യപടിയാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ പറഞ്ഞു. കൂടാതെ, 5,000 സൈനികരെ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് കൂടുതലായി നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ 1,00,000 സൈനികരാണ് നിലവിലുള്ളത്. 40,000 സൈനികരെ കൂടുതലായി അഫ്ഗാനിസ്ഥാനിലേക്ക് നിയോഗിക്കാനാണ് ഒബാമ ഭരണകൂടം പദ്ധതിയിട്ടിരിക്കുന്നത്.