ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഇന്ത്യക്കാരി ലണ്ടനില്‍ കൊല്ലപ്പെട്ടു (Indian woman killed, found on London street with severed hand)
Feedback Print Bookmark and Share
 
പഞ്ചാബി യുവതിയെ ലണ്ടനിലെ തെരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവതിയുടെ കൈ അറുത്തു മാറ്റിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്‌റ്റു ചെയ്‌തു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സണ്‍റൈസ് റേഡിയോയിലെ റിസപ്ഷനിസ്റ്റായ ഗീത ഔലക്കിനെയാണ്(28) പശ്ചിമ ലണ്ടനിലെ ഗ്രീന്‍ഫോഡിലെ റോഡരികില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

കൈ അറുത്തു മാറ്റപ്പെട്ടനിലയിലും തലയ്ക്ക് മുറിവേറ്റ നിലയിലുമായിരുന്നു ജഡം. കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്നു ഗീത. ഇവരുടെ ഒന്‍പതും എട്ടും വയസ്സായ രണ്ടു മക്കള്‍ ഗീതയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്‌ച വൈകുന്നേരം കുട്ടികളെ വിളിക്കാന്‍ പോയപ്പോഴാണ് ഗീത ആക്രമണത്തിനിരയായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബ്രിട്ടണില്‍ ജനിച്ചുവളര്‍ന്ന ഗീത അടുത്തിടെ പഞ്ചാബില്‍ ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍