ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ‘ബുക്ക’ അല്‍ക്വൊയ്ദയുടെ വിളനിലമായിരുന്നു (US camp in Iraq was al-Qaida breeding ground, say ex-inmates)
Feedback Print Bookmark and Share
 
ഇറാഖിലെ ബുക്കയിലുള്ള അമേരിക്കല്‍ ജയില്‍ അല്‍ക്വൊയ്ദയുടെ വിളനിലമായിരുന്നെന്ന് പൊലീസും, മുന്‍ തടവുകാരും. കഴിഞ്ഞ ആറ് വര്‍ഷമായി ഒരു ലക്ഷത്തോളം തടവുകാരെയാണ് ഇവിടെ തടവില്‍ പാര്‍പ്പിച്ചത്. കുവൈത്തിനോട് ചേര്‍ന്നുള്ള വടക്കന്‍ അതിര്‍ത്തിയിലാണ് ബുക്ക ജയില്‍ സ്ഥിതി ചെയ്തിരുന്നത്.

തക്ഫിറിസ് അഥവാ സുന്നി തീവ്രവാദികളുടെ പാഠശാലയാണ് ഈ ജയിലെന്ന് രണ്ടര വര്‍ഷം മുന്‍പ് മോചിതനായ അബു മുഹമ്മദ് പറഞ്ഞു. ഈ തീവ്രവാദികളാണ് പിന്നീട് അല്‍ക്വയ്ദ ഭീകരരായി മാറുന്നത്. നിരക്ഷരരായ തടവുകാരെയാണ് ഇത്തരത്തില്‍ അല്‍ക്വൊയ്ദ ഇരകളാക്കുന്നത്. 2003ല്‍ ഇറാഖ് യുദ്ധം ആരംഭിച്ച സമയത്താ‍ണ് ബുക്ക ജയില്‍ തുടങ്ങിയത്.

സെപ്റ്റംബര്‍ 17ന് ജയില്‍ അടയ്ക്കുമ്പോള്‍ 8000 തടവുകാര്‍ മാത്രമാണ് ഇവിടെ തടവുകാരായുണ്ടായിരുന്നത്. ഇവരെ ബാഗ്ദാദിലെ ക്യാം‌പ് ക്രോപ്പര്‍ ജയിലേക്ക് മാറ്റുകയായിരുന്നു. ചാവേര്‍ ബോംബാക്രമണത്തിന് ശ്രമിച്ച രണ്ടുപേരെയും ആക്രമണങ്ങലുമായി ബന്ധമുള്ള നിരവധി പേരെയും ബുക്ക ക്യാം‌പില്‍ തടവിലിട്ടിരുന്നതായി ഒരു മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍