ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഒന്നര ലക്ഷം പേരെ പുനരധിവസിപ്പിച്ചു (Nearly 1.45 lakh displaced Tamils resettled in Lanka)
Feedback Print Bookmark and Share
 
ശ്രീലങ്കയില്‍ എല്‍ ടി ടിയും സൈന്യവും തമ്മിലുള്ള യുദ്ധത്തിന്‍റെ ഫലമായി പലായനം ചെയ്തവരില്‍ 1.45 ലക്ഷം പേരെ പുനരധിവസിപ്പിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. 2.88 ലക്ഷം പേരാണ് ലങ്കയിലെ യുദ്ധ മേഖലയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടത്.

വാവുനിയയിലെ ജനക്ഷേമ കേന്ദ്രങ്ങളിലായിരുന്ന 2.6 ലക്ഷം പേരില്‍ പകുതിപ്പേരെ തിരികെ ഭവനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചതായി മനുഷ്യാവകാശ മന്ത്രി മഹിന്ദ സമരസിംഹെ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇതില്‍ 9000 പേരെ പുനരധിവസിപ്പിക്കാനായത്.

പലായനം ചെയ്തവര്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പലായനം ചെയ്തവരില്‍ 3100 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍