ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നു (Canadian PM to visit India next week, N-deal on agenda)
Feedback Print Bookmark and Share
 
കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ ഇന്ത്യയിലെത്തുന്നു. അദ്ദേഹത്തിന്‍റെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അടുത്ത ആഴ്ചയാണ് ഹാര്‍പര്‍ എത്തുന്നത്. ആണവകരാര്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഈ സന്ദര്‍ശന സമയത്ത് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

നവംബര്‍ 16നു സിംഗപ്പൂരിലെ അപെക് ഉച്ചകോടിക്ക് ശേഷമായിരിക്കും ഹാര്‍പര്‍ ഇന്ത്യയിലേക്കു തിരിക്കുന്നത്. ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം അടുത്തമാസം ആദ്യം കനേഡിയന്‍ പ്രധാനമന്ത്രി ചൈനയിലും സന്ദര്‍ശനം നടത്തുന്നുണ്ട്.

വാണിജ്യ, രാഷ്ട്രീയ, പ്രാദേശിക താല്‍‌പര്യങ്ങള്‍ക്കനുസൃതമായി ശക്തമായ ഒരു പങ്കാളിത്തം സൃഷ്ടിക്കുകയാണ് രണ്ടു രാജ്യങ്ങളുടെയും ലക്‍ഷ്യമെന്ന് സ്റ്റീഫന്‍ ഹാര്‍പര്‍ പറഞ്ഞു. സിംഗിന്‍റെയും ഹാര്‍പറുടെയും ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളുമായുള്ള സൌജന്യ വ്യാപാര കരാര്‍ വിഷയമാകുമെന്നറിയുന്നു.

ഇന്ത്യാ സന്ദര്‍ശനത്തിനിടെ മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ സന്ദര്‍ശനം നടത്താനും സ്റ്റീഫന്‍ ഹാര്‍പര്‍ ലക്‍ഷ്യമിടുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍