ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ചന്ദ്രനില്‍ സമൃദ്ധമായി ജലമുണ്ടെന്ന് നാസ (NASA finds water on moon)
Feedback Print Bookmark and Share
 
PRO
മനുഷ്യന്‍റെ ചാന്ദ്രവാസത്തിന് പ്രതീക്ഷയേകി കൊണ്ട് ചന്ദ്രനില്‍ തണുത്തുറഞ്ഞ രീതിയില്‍ ധാരാളം ജലമുണ്ടെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വ്യക്തമാക്കി. നേരത്തെ പ്രതീക്ഷിച്ചതിലുമേറെ അളവില്‍ ചന്ദ്രനില്‍ ജലം ഉണ്ടെന്നാണ്‌ നാസ കണ്ടെത്തിയത്.

ചന്ദ്രനില്‍ മൈനസ്‌ 235 ഡിഗ്രി സെല്‍സ്യസ്‌ വരെ തണുപ്പുള്ള സ്ഥലങ്ങള്‍ പുതിയ പരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ കൂടുതല്‍ ജലാംശം ഉണ്ടാകുമെന്നാണ്‌
നാസയുടെ അനുമാനം‌.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഖര രൂപത്തിലും, വാതക രൂപത്തിലും ധാരാളം ജലസാന്നിധ്യമുള്ളതെന്ന് ഒക്ടോബര്‍ ഒന്‍പതിന്‌ ചന്ദ്രനില്‍ റോക്കറ്റ്‌ ഇടിച്ചിറക്കി നടത്തിയ പരീക്ഷണഫലങ്ങള്‍ വെളിവാക്കുന്നതായി ദൗത്യത്തിന്‍റെ മുഖ്യശാസ്‌ത്രജ്ഞനായ ആന്‍റണി കൊളാപ്രീറ്റ്‌ വ്യക്‌തമാക്കി.

വര്‍ഷങ്ങളായി സൂര്യപ്രകാശം പോലുമേല്‍ക്കാത്ത ചന്ദ്രനിലെ കേബിയസ്‌ ഗര്‍ത്തത്തില്‍ സെന്‍റോര്‍ റോക്കറ്റ്‌ ഇടിച്ചിറക്കി നടത്തിയ 'ബോംബിങ്‌ പരീക്ഷണത്തില്‍ ചാന്ദ്ര ധൂളികള്‍ ആറുമുതല്‍ എട്ടുവരെ കിലോമീറ്റര്‍ ഉയര്‍ന്നതിന്‍റെ ചിത്രം എല്‍ക്രോസ്‌ പേടകം പകര്‍ത്തിയിരുന്നു. നാലു മിനിറ്റിനു ശേഷം എല്‍ക്രോസും അതേ ഗര്‍ത്തത്തില്‍ തന്നെ ഇടിച്ചിറങ്ങുകയായിരുന്നു.

ചന്ദ്രനിലെ ജലസാന്നിധ്യം എത്രയുണ്ടെന്നതിനെക്കുറിച്ച് ഇനിയും ഏറെ പഠനങ്ങള്‍ വേണേംങ്കിലും കേബിയസ്‌ ഗര്‍ത്തത്തില്‍ ജലസാഞ്ഞിധ്യമുണ്ടെന്ന കാര്യം ഉറപ്പാണെന്ന് കൊളാപ്രീറ്റ്‌ പറഞ്ഞു. എല്‍ ക്രോസ് പേടകത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പൂര്‍ണമായും വിശകലനം ചെയ്യണമെങ്കില്‍ ഏതാനും വര്‍ഷമെടുക്കും. ജല‌തന്‍‌മാത്രകള്‍ക്ക് പുറമെ മറ്റ് ചില മൂലകങ്ങളുടെ സാന്നിധ്യവും എല്‍ ക്രോസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ചന്ദ്രന്റെ ധ്രുവങ്ങള്‍ മുതല്‍ അറുപത്‌ ഡിഗ്രി അക്ഷാംശം വരെ വ്യാപിക്കുന്ന വിസ്‌തൃതമായ ഉപരിതലത്തില്‍ പാറകളിലും രാസസംയുക്‌തങ്ങളിലും ഉള്‍ച്ചേര്‍ന്ന രീതിയില്‍ ജലതന്മാത്രകള്‍ സമൃദ്ധമായുണ്ട്‌ എന്ന്‌ സംശയാതീതമായി വ്യക്‌തമാക്കിയത്‌ ഇന്ത്യയുടെ ചന്ദ്രയാനില്‍ ഘടിപ്പിച്ചിരുന്ന നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ (എം3) എന്ന പരീക്ഷണോപകരണത്തില്‍ നിന്നു ലഭിച്ച വിവരങ്ങളായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍